ആര്‍എല്‍ഡി ഇന്ത്യ സഖ്യ വിട്ടേക്കും? ബിജെപി ഓഫര്‍ ചെയ്തത് ഏഴ് സീറ്റ്; അഖിലേഷിനും തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി കൊണ്ട് രാഷ്ട്രീയ ലോക്ദള്‍ യുപിയിലെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറിയേക്കും. പശ്ചിമ യുപിയിലെ ജാട്ടുകള്‍ക്കും കര്‍ഷകര്‍ക്കും ഇടയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് അവര്‍. ഏഴ് സീറ്റ് ബിജെപി അവര്‍ക്ക് ഓഫര്‍ ചെയ്തുവെന്നാണ് സൂചന. അഞ്ച് പാര്‍ലമെന്ററി സീറ്റുകളും, രണ്ട് മന്ത്രി പദങ്ങളുമാണ് വാഗ്ദാനം.
ജയന്ത് ചൗധരി അഖിലേഷുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറി എന്‍ഡിഎ പാളയത്തിലെത്തണമെന്നാണ് ബിജെപിയുടെ അഭ്യര്‍ത്ഥനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം അവസാനത്തോടെ യുപിയില്‍ പ്രവേശിക്കുകയാണ്. അതേ സമയത്ത് തന്നെ ജയന്ത് ചൗധരി സഖ്യം വിടുമെന്നാണ് സൂചന. ഇന്ത്യ സഖ്യത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇത്.

ആര്‍എല്‍ഡിയുമായി ഒരു വശത്ത് ബിജെപി സജീവ ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പി്കുന്നു. ഇക്കാര്യം പക്ഷേ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ നിതീഷ് കുമാര്‍ സഖ്യം വിട്ടിരുന്നു. മമത ബാനര്‍ജിയും, ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം സമാജ് വാദി പാര്‍ട്ടി ആര്‍എല്‍ഡിക്ക് ഏഴ് സീറ്റുകള്‍ തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് നിര്‍ണായക മണ്ഡലങ്ങള്‍ ആര്‍എല്‍ഡിക്ക് നല്‍കാന്‍ ബിജെപി തയ്യാറാണ്. ആര്‍എല്‍ഡിക്ക് അഞ്ച് സീറ്റില്‍ മത്സരിക്കാനാണ് താല്‍പര്യ. മുസഫര്‍നഗര്‍ സീറ്റിലാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മുസഫര്‍നഗര്‍ സീറ്റ് ധാരാളം മുസ്ലീങ്ങളും ജാട്ടുകളുമുള്ള സീറ്റാണ്. ആര്‍എല്‍ഡിക്ക് ഈ സീറ്റില്‍ വലിയ സ്വാധീനമുണ്ട്. എസ്പി സഖ്യത്തില്‍ ആര്‍എല്‍ഡി മത്സരിച്ചാല്‍ ഈ സീറ്റ് അവര്‍ വിജയിക്കാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ബിജെപി ആര്‍എല്‍ഡിയെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
ഫെബ്രുവരി പന്ത്രണ്ടിന് നിര്‍ണായക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. അജിത് ചൗധരിയും ജന്‍മദിന വാര്‍ഷികമാണ് അന്ന്. നിലവില്‍ ചര്‍ച്ചയായില്‍ വലിയ പുരോഗതിയുണ്ടായിട്ടില്ല. പക്ഷേ ചര്‍ച്ചയില്‍ ആര്‍എല്‍ഡിക്ക് താല്‍പര്യമുണ്ട്. ജയന്ത് ചൗധരി വരുന്നതോടെ സംസ്ഥാനത്തെ 80 സീറ്റ് തൂത്തുവാരാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
ഭാഗ്പത്ത്, കൈരാന, മഥുര, ആംറോഹ എന്നീ സീറ്റുകള്‍ ആര്‍എല്‍ഡിക്കായി ബിജെപിയുടെ ഓഫറുണ്ട്. അഖിലേഷ് നേരത്തെ തന്നെ സഖ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിജെപിയും അപ്‌നാദളും കഴിഞ്ഞ തവണ 64 സീറ്റാണ് ഉത്തര്‍പ്രദേശില്‍ നേടിയത്. വലിയ തോല്‍വി എല്ലായിടത്തും പ്രതിപക്ഷത്തിന് നേരിട്ടിരുന്നു.
എല്ലാ കാര്യങ്ങള്‍ക്കും പുറമേ രണ്ട് ലോക്‌സഭ സീറ്റുകളും ഒരു രാജ്യസഭ സീറ്റുമാണ് ബിജെപി ആര്‍എല്‍ഡിക്ക് ഓഫര്‍ ചെയ്തിരുന്നത്. കേന്ദ്ര മന്ത്രി സ്ഥാനം വരെ ആര്‍എല്‍ഡി ആവശ്യപ്പെടുന്നത്. ചൗധരി ചരണ്‍ സിംഗിന് ഭാരത രത്‌ന നല്‍കണമെന്നാണ് ലോക്ദളിന്റെ ആവശ്യം.












Click it and Unblock the Notifications