Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍!

ദില്ലി: നോട്ട് നിരോധനവും ജിഎസ്പിയും അടക്കം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടാക്കിയിരുന്നു. എന്നാല്‍ പുല്‍മാവ ഭീകരാക്രമണത്തില്‍ ബലാക്കോട്ടില്‍ ചെന്ന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത് മോദി സര്‍ക്കാരിന്റെ ഇമേജ് ഉയര്‍ത്തി.

ഇതോടെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അനുകൂലമായി വീശിത്തുടങ്ങിയ കാറ്റ് തിരിച്ച് മോദിക്ക് അനുകൂലമായിത്തന്നെ വീശാനാരംഭിച്ചു. പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെ ക്രോഡീകരിച്ച് പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത് വിട്ടിട്ടുണ്ട്.

കഷ്ടിച്ച് ഭൂരിപക്ഷം കടക്കും

കഷ്ടിച്ച് ഭൂരിപക്ഷം കടക്കും

കേന്ദ്രത്തില്‍ എന്‍ഡിഎ കഷ്ടിച്ച് ഭൂരിപക്ഷം കടക്കും എന്നാണ് പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍ നടത്തിയിരിക്കുന്ന പ്രവചനം. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമുളളത്. എന്‍ഡിഎ 274 സീറ്റുകള്‍ നേടി രണ്ടാമതും സര്‍ക്കാരുണ്ടാക്കും.

രാഹുൽ മാജിക് ഫലിക്കില്ല

രാഹുൽ മാജിക് ഫലിക്കില്ല

ബിജെപി തനിച്ച് 228 സീറ്റുകളാണ് നേടുക. സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ 2014ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടും. എന്നാല്‍ അത് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാത്രമുളള എണ്ണമുണ്ടാകില്ല.

കോൺഗ്രസ് സീറ്റുയർത്തും

കോൺഗ്രസ് സീറ്റുയർത്തും

യുപിഎ 140 സീറ്റുകളാണ് ഇത്തവണ നേടുക. അതേസമയം കോണ്‍ഗ്രസ് തനിച്ച് 88 സീറ്റുകളില്‍ വിജയം കാണും. 140 എന്നത് കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശപ്പെടാനുളള മാന്ത്രിക സംഖ്യയില്‍ നിന്നും എത്രയോ അകലെയാണ്.

പ്രാദേശിക കക്ഷികൾ നിർണായകം

പ്രാദേശിക കക്ഷികൾ നിർണായകം

ഇവിടെയാണ് എന്‍ഡിഎയിലും യുപിഎയിലും ഇല്ലാത്ത പ്രാദേശി കക്ഷികളുടെ തീരുമാനം നിര്‍ണായകമാവുന്നത്. എസ്പിയും ബിഎസ്പിയും അടക്കമുളള കക്ഷികള്‍ ചേര്‍ന്ന് 129 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ നേടുകയെന്ന് പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍ പ്രവചിക്കുന്നു.

അഖിലേഷ് യാദവും മായാവതിയും

അഖിലേഷ് യാദവും മായാവതിയും

തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ഏത് പക്ഷത്ത് നില്‍ക്കുന്നു എന്നത് കേന്ദ്രത്തില്‍ നിര്‍ണായകമാവും. അഖിലേഷ് യാദവും മായാവതിയും മമത ബാനര്‍ജിയും അടക്കമുളളവരാകും തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ കിംഗ് മേക്കേഴ്‌സ്. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്-മായാവതി സഖ്യം 36 സീറ്റുകള്‍ സ്വന്തമാക്കും.

40 സീറ്റുകളിലേക്ക് താഴും

40 സീറ്റുകളിലേക്ക് താഴും

ബിജെപി 2014ലെ 71 സീറ്റുകളില്‍ നിന്ന് 40 സീറ്റുകളിലേക്ക് താഴും. ബീഹാറില്‍ ആകെയുളള 40 സീറ്റുകളില്‍ ബിജെപി-ജനതാദള്‍ യുണൈറ്റഡ് സഖ്യം 31 സീറ്റുകളും നേടും. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് 9 സീറ്റുകള്‍ മാത്രമേ ബീഹാറില്‍ നേടാന്‍ സാധിക്കുകയുളളൂ.

ദക്ഷിണേന്ത്യയിലെ കിംഗ് മേക്കേഴ്സ്

ദക്ഷിണേന്ത്യയിലെ കിംഗ് മേക്കേഴ്സ്

ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവും ആന്ധ്ര പ്രദേശിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുമാണ് കുതിപ്പ് നടത്തുക. ആന്ധ്ര പ്രദേശില്‍ ആകെയുളള 25 സീറ്റില്‍ 21ഉം ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്ത് വാരും. ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് ലഭിക്കുക 4 സീറ്റുകള്‍ മാത്രമായിരിക്കും.

 നിലപാട് നിർണായകം

നിലപാട് നിർണായകം

അതേസമയം തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി വന്‍ മുന്നേറ്റമുണ്ടാക്കും. ആകെയുളള 17 സീറ്റുകളില്‍ 14ും ടിആര്‍എസ് നേടും. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ. ഇത്തവണ കേന്ദ്രത്തില്‍ ആര് സര്‍ക്കാരുണ്ടാക്കിയാലും ഈ പ്രദേശിക പാര്‍ട്ടികള്‍ എന്ത് നിലപാടെടുക്കുന്നു എന്നത് പരമ പ്രധാനനമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+