Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 61 ശതമാനം, ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്. ആകെ 61.12 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്.

1

റായ്ഗഞ്ചിലെ സ്ഥാനാര്‍ത്ഥിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിര്‍ത്തു. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അതേസമയം വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തില്‍ ചില്ലുകള്‍ തകര്‍ന്നു. സലീമിനെ ഉടന്‍ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം ബംഗാളില്‍ ഒഴികെ എല്ലായിടത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ഹബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിംഗ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിംഗ് യന്ത്രം തകരാറിലാവുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ 97 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന പ്രശ്‌നങ്ങളുള്ള ത്രിപുര ഈസ്റ്റില്‍ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു.

അസമില്‍ 73.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബീഹാര്‍ 58.14, ഛത്തീസ്ഗഡ് 68.70, കശ്മീര്‍ 43.37, കര്‍ണാടക 61.80, മഹാരാഷ്ട്ര 55.37, മണിപ്പൂര്‍ 74.69, ഒഡീഷ 57.41, പുതുച്ചേരി 72.40, തമിഴ്‌നാട് 61.52, യുപി 58.12, ബംഗാള്‍ 75.12 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം. ബംഗാളിലെ ജയ്പാല്‍ഗുരിയില്‍ ജനക്കൂട്ടം ഒരു വോട്ടിംഗ് യന്ത്രം തകര്‍ത്തു. ഔ രു ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയതും പ്രതിഷേധങ്ങള്‍ക്കിടയാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+