കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 ലധികം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല: പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന്!!

Google Oneindia Malayalam News

Recommended Video

cmsvideo
UPയിലും 300 ലധികം വോട്ടിംഗ് മെഷീനുകള്‍ | Oneindia Malayalam

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് മെഷീനിക്കുറിച്ച് വ്യാപക പരാതികള്‍. രാം പൂരില്‍ 3000ലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍. അബ്ദുള്ളാ അസംഖാനാണ് ഇതിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.രാംപൂരിലെ 300ലധികം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് ഇതിന് അനുകൂലമായ നിലപാടാണെന്നും അബ്ദുള്ളാ അസം ഖാന്‍ ചൂണ്ടിക്കാണിക്കുന്നു.

വയനാട്ടിൽ കനത്ത പോളിംഗ്: ബൂത്തുകൾക്ക് മുമ്പിൽ നീണ്ട നിര, ജില്ലയിലെ പോളിംഗ് 10.66 ശതമാനമാനം!വയനാട്ടിൽ കനത്ത പോളിംഗ്: ബൂത്തുകൾക്ക് മുമ്പിൽ നീണ്ട നിര, ജില്ലയിലെ പോളിംഗ് 10.66 ശതമാനമാനം!

പോലീസ് ജനങ്ങളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും തങ്ങളുടെ തോക്കുകള്‍ ഒരുക്കി വെക്കാന്‍ ആവശ്യപ്പെടുന്നത് താന്‍ കേട്ടുമെന്നും ഇതെല്ലാം വോട്ടര്‍മാരില്‍ ഭീതി പരത്തുന്നതിന് വേണ്ടിയാണെന്നും അബ്ദുള്ള അസംഖാന്‍ ആരോപിക്കുന്നു.

abdullahazamkhan-15559

ഭരണകക്ഷിയായ ബിജെപി സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തങ്ങളെ പരാജയപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ രാം പൂര്‍ മണ്ഡലത്തില്‍ നിന്നാണ് എസ് പി നേതാവ് അസംഖാനും മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ പലയിടത്തു നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ തകരാര്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്.

English summary
Lok Sabha polls 2019 phase 3:Over 300 EVMs not working, police threatening voters: Abdullah Azam Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X