ലോക്‌സഭയില്‍ 4 കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചു
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നാല് എംപിമാര്‍ക്കായിരുന്നു സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. സ്പീക്കറെ അപമാനിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉദ്ദേശമായിരുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

സ്പീക്കറുടെ ചേംബറില്‍ സര്‍വകക്ഷി യോഗം നടന്നിരുന്നു. തുടര്‍ച്ചയായുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ സമവായമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. ഈ സഭാ കാലാവധി മുഴുവനായും ഇവരെ വിലക്കുന്നതായിട്ടാണ് നേരത്തെ സ്പീക്കര്‍ അറിയിച്ചത്.
മാണിക്കം ടാഗോര്‍, രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, എസ് ജ്യോതിമണി എന്നിവരെയാണ് നേരത്തെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പ്രതിപക്ഷവുമായി സ്പീക്കറും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സഭ തുടങ്ങുന്നതിന മുമ്പ് തന്നെ സര്‍വ കക്ഷി യോഗം സ്പീക്കര്‍ വിലിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയായിരുന്നു. സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. സഭയിലെ നടപടികളില്‍ എല്ലാവരും വേദനിക്കുന്നു. എനിക്കും വ്യക്തിപരമായി വേദനയുണ്ടാക്കുന്നതായിരുന്നു അത്. രാജ്യം അതില്‍ ബുദ്ധിമുട്ടുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!
പാര്‍ലമെന്റ് എന്നത് രാജ്യത്തെ വലിയ ജനാധിപത്യ സ്ഥാപനമാണ്. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നമ്മളെല്ലാവരും അഭിമാനിക്കുന്നവരാണ്. മാന്യത കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വിഷയങ്ങളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. എന്നാല്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം. നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും സഭ നടത്തണമെന്ന് ആഗ്രഹമുണ്ട്. സഭ നല്ല രീതിയില്‍ നടക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും ആവശ്യമായ സമയവും അവസരവും താന്‍ നല്‍കാമെന്നും ഓം ബിര്‍ള പറഞ്ഞു.












Click it and Unblock the Notifications