ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനത്തിന് ഫ്യുവൽ സ്വിച്ച് തകരാർ; സർവീസ് നിർത്തി, ആശങ്ക
ന്യൂഡൽഹി: ഫ്യുവൽ കൺട്രോൾ സ്വിച്ചിലെ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. എൻജിൻ സ്‌റ്റാർട്ടപ്പിനിടെ ഇടതുവശത്തെ ഫ്യുവൽ കൺട്രോൾ സ്വിച്ച് 'റൺ' നിലയിൽ നിന്ന് മാറി രണ്ടുതവണ 'കട്ടോഫ്' നിലയിലേക്ക് ആയതാണ് കാരണം. ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ബെംഗളൂരുവിലേക്ക് തിങ്കളാഴ്‌ച എത്തിയ എഐ 132 വിമാനത്തിനാണ് ഈ സാങ്കേതിക പ്രശ്‌നം നേരിട്ടതെന്ന് എയർലൈൻ വക്താവ് പുറത്തുവിട്ട വിവരത്തിൽ പറയുന്നു.
ബോയിംഗ് 787-8 വിമാനത്തിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചിന് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്‌ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. 'ഈ പ്രാഥമിക വിവരം ലഭിച്ചയുടൻ, ഞങ്ങൾ ഈ വിമാനം സർവീസിൽ നിന്ന് മാറ്റിയിട്ടുണ്ട്. പൈലറ്റിന്റെ ആശങ്കകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിന് ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ച്ചറുമായി സഹകരിച്ച് വരികയാണ്' എയർ ഇന്ത്യയുടെ വക്താവ് വിഷയത്തെക്കുറിച്ച് വിശദീകരിച്ചു.

നേരത്തെ, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിച്ചിരുന്നു. അന്ന് പക്ഷേ ഒരു തകരാറും കണ്ടെത്താനായിരുന്നില്ല. 'എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എപ്പോഴും പരമപ്രധാനമായ മുൻഗണനയാണ് നൽകുന്നത്' എന്നാണ് എയർ ഇന്ത്യയുടെ ഔദ്യോഗിക വക്താവ് അറിയിച്ചത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഫ്യുവൽ കൺട്രോൾ സ്വിച്ചുകളുടെ പ്രാധാന്യം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാന അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് 2025 ജൂലൈയിൽ പുറത്തുവന്നിരുന്നു. 260 പേർ മരിച്ച ആ ദുരന്തത്തിന് കാരണം, വിമാനം ടേക്ക് ഓഫ് ചെയ്‌ത് നിമിഷങ്ങൾക്കകം എഞ്ചിൻ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ കുറച്ചുനേരത്തേക്ക് 'ഓഫ്' ആയതാണെന്നും ഇത് എഞ്ചിനുകൾക്ക് ഇന്ധനം ലഭിക്കാതെയാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു
എന്താണ് ഫ്യുവൽ സ്വിച്ചുകൾ? അവയുടെ പ്രാധാന്യം എന്ത്?
വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. വിമാനം നിലത്തായിരിക്കുമ്പോൾ എഞ്ചിനുകൾ സ്‌റ്റാർട്ട് ചെയ്യുന്നതിനോ ഷട്ട് ഡൗൺ ചെയ്യുന്നതിനോ പൈലറ്റുമാർ സ്വിച്ചുകൾ ഉപയോഗിക്കുന്നു. പറക്കുമ്പോൾ ഒരു എഞ്ചിൻ തകരാറിലായാൽ, എഞ്ചിൻ സ്വമേധയാ ഷട്ട് ഡൗൺ ചെയ്യാനോ വീണ്ടും സ്‌റ്റാർട്ട് ചെയ്യാനോ ഇവ ഉപകരിക്കും.
വിമാനത്തിന്റെ എഞ്ചിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന ഈ ഫ്യുവൽ സ്വിച്ചുകൾ ഒരു പൈലറ്റിന് അബദ്ധവശാൽ മാറ്റാൻ കഴിയില്ലെന്ന് വ്യോമയാന രംഗത്തെ വിദഗ്‌ധർ തന്നെ പറയുന്നു. എന്നാൽ, ഈ സ്വിച്ചുകൾ മാറിയാൽ, അതിന്റെ ഫലം തൽക്ഷണമായിരിക്കും -എഞ്ചിനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുകയും, തൽഫലമായി എഞ്ചിൻ ശേഷി പൂർണമായും തടസപ്പെടുകയും ചെയ്യും.
ബോയിംഗ് 787 വിമാനത്തിലെ രണ്ട് ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ത്രസ്‌റ്റ് ലിവറുകൾക്ക് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സ്വിച്ചുകൾ സ്പ്രിംഗ് ലോഡഡ് ആയതിനാൽ ഒരു പ്രത്യേക സ്ഥാനത്ത് ഉറച്ചുനിൽക്കും. 'റൺ' നിലയിൽ നിന്ന് 'കട്ടോഫ്' നിലയിലേക്ക് മാറ്റുന്നതിന്, പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിച്ചതിന് ശേഷം മാത്രമേ ആ നില മാറ്റാൻ സാധിക്കൂ. പ്രധാനമായും 'കട്ടോഫ്', 'റൺ' എന്നിങ്ങനെ രണ്ട് പ്രധാന ഓപ്പറേറ്റിംഗ് മോഡുകളാണ് ഈ സ്വിച്ചുകൾക്കുള്ളത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ, ഫ്ലൈറ്റ് റെക്കോർഡർ വിവരങ്ങൾ പ്രകാരം, ടേക്ക് ഓഫിന് ഏതാനും നിമിഷങ്ങൾക്കകം രണ്ട് എഞ്ചിനുകളുടെയും സ്വിച്ചുകൾ ഒരു സെക്കൻഡിന്റെ ഇടവേളയിൽ 'റൺ' നിലയിൽ നിന്ന് 'കട്ടോഫ്' നിലയിലേക്ക് മാറിയിരുന്നു. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, നിമിഷങ്ങൾക്കകം സ്വിച്ചുകൾ 'റൺ' നിലയിലേക്ക് തിരികെ മാറ്റിയിരുന്നു. അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് ഫ്യുവൽ കൺട്രോൾ സ്വിച്ചുകളും 'റൺ' നിലയിൽ തന്നെയാണ് കണ്ടെത്തിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications