Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഹങ്കാരികളായി മാറിയവരെ രാമൻ 241 സീറ്റിൽ ഒതുക്കി'; ബിജെപിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ബിജെപിയെ വിമർശിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. അഹങ്കാരം മൂലമാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ നഷ്‌ടമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്.

'ശ്രീരാമന്റെ ഭക്തർ ആയിരുന്നവർ ക്രമേണ അഹങ്കാരികളായി. ആ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും അഹങ്കാരത്താൽ ശ്രീരാമൻ അവരെ 241ൽ നിർത്തി' എന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വാക്കുകൾ. ജയ്‌പൂരിനടുത്തുള്ള കനോട്ടയിൽ വ്യാഴാഴ്‌ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

indreshkumarrss

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 240 സീറ്റുകൾ നേടിയെങ്കിലും ഭൂരിപക്ഷം കടക്കുന്നതിൽബിജെപി പരാജയപ്പെട്ടിരുന്നു. 2014ന് ശേഷമുള്ള പാർട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്. ഇതിനെയാണ് ആർഎസ്എസ് നേതാവ് വിമർശിച്ചത്. പ്രതിപക്ഷത്തെയും ഇന്ദ്രേഷ് കുമാർ പ്രസംഗത്തിനിടെ ലക്ഷ്യം വയ്ക്കുകയുണ്ടായി.

പ്രതിപക്ഷ സഖ്യത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'രാമനിൽ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് ചേർത്ത് 234ൽ നിർത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.' ഇന്ദ്രേഷ് കുമാർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം 234 സീറ്റുകളാണ് നേടിയത്.

എന്നാൽ, ഇന്ദ്രേഷ് കുമാറിന്റെ പരാമർശം സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നായിരുന്നു ആർഎസ്എസ് വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്. അടുത്തിടെ പൊതുസേവനത്തിൽ വിനയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എടുത്ത് പറഞ്ഞതിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്ത് വന്നത്.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും, 400 സീറ്റുകൾ എന്ന നേട്ടവും ഉറപ്പാക്കിയ നിലയ്ക്കായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രചരണം. എന്നാൽ ഇതെല്ലാം പ്രതിപക്ഷ സഖ്യത്തിന്റെ കരുത്തിന് മുൻപിൽ വീണടിയുകയായിരുന്നു.

400 സീറ്റുകൾ പ്രതീക്ഷിച്ച ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 293 സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ ബിജെപി മാത്രം മുന്നൂറിലധികം സീറ്റുകൾ നേടിയ സ്ഥാനത്താണിത്. എക്‌സിറ്റ് പോളുകൾ ഒന്നടങ്കം ബിജെപിയുടെ വമ്പൻ ജയം പ്രവചിച്ചെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് ഇക്കുറി കാഴ്‌ചവച്ചത്. യുപിയിൽ ഉൾപ്പെടെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ വലിയ നേട്ടം സഖ്യമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+