മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലോറി ക്ഷേത്ര മതിലിലേക്ക് ഇടിച്ചുകയറി; 13 പേർ മരിച്ചു, 26 പേർക്ക് പരിക്ക്

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നെല്ല് കയറ്റിയ ലോറി പോലീസ് ബാരിക്കേഡുകൾ തകർത്ത് ഷീതള മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി 13 പേർ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച പുലർച്ചെ 1.30ഓടെ ഛിനോർ റോഡിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കമുള്ള ഈ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു.

ലോറി റോഡിൽ തടഞ്ഞുനിർത്തിയിരുന്നെങ്കിലും പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയി നിയന്ത്രണം നഷ്‌ടപ്പെട്ട് ഇറക്കത്തിലൂടെ താഴേക്ക് പാഞ്ഞതായാണ് ലഭ്യമായ വിവരം. തുടർന്ന് ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിക്കുകയായിരുന്നു. റോഡിലൂടെ ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്ന ഭക്തർ ലോറിയുടെ അടിയിൽപ്പെട്ടാണ് മരിച്ചത്.

accident

അപകടത്തെ തുടർന്ന് 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ 13 പേർ മരിച്ചു. പരിക്കേറ്റവരിൽ അഞ്ച് മുതൽ ആറ് വരെ പേരുടെ നില ഗുരുതരമാണ്. ഇവർക്ക് എല്ലുകൾക്ക് കാര്യമായ പൊട്ടലുണ്ടായിട്ടുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണ് ഏറ്റത്. ഇവർക്ക് ചികിത്സ നൽകി വരികയാണ്. അപകടസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും പരിക്കേറ്റു.

ഛിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡിൽ കുത്തനെയുള്ള ഇറക്കമുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. പുലർച്ചെ 1.30ഓടെ അവിടെ തടഞ്ഞുനിർത്തിയിരുന്ന ലോറി ബാരിക്കേഡുകൾ തകർത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട് താഴേക്ക് പാഞ്ഞ് ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അപകടത്തെക്കുറിച്ചുള്ള വിവരം പുലർച്ചെ 1.30ഓടെ ലഭിച്ചയുടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗ്വാളിയോർ ജില്ലാ കളക്‌ടർ രുചിക ചൗഹാൻ പറഞ്ഞു. ഛിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് ഇടതുവശത്തേക്ക് തുടർച്ചയായി നീങ്ങുകയായിരുന്നുവെന്ന വിവരമാണ് ആദ്യം ലഭിച്ചത്. പിന്നാലെ ആംബുലൻസുകളും മറ്റ് വാഹനങ്ങളും അപകടസ്ഥലത്തേക്ക് അയച്ചതായും അവർ വ്യക്തമാക്കി.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഈ പാതയിൽ ബാരിക്കേഡുകളും പൊലീസ് പരിശോധനാ കേന്ദ്രവും സ്ഥാപിച്ചിരുന്നു. എന്നിട്ടും നിയന്ത്രണമുള്ള ഭാഗത്തേക്ക് ലോറി എങ്ങനെ പ്രവേശിച്ചുവെന്ന് അന്വേഷിക്കുമെന്ന് കളക്‌ടർ അറിയിച്ചു. വാഹനത്തിന്റെ യന്ത്രപരിശോധനയിലൂടെ തകരാർ അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനാൽ ലോറിയുടെ യന്ത്രത്തകരാറുകൾ പരിശോധിച്ച് അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പ്രാദേശിക ഗതാഗത വകുപ്പ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പോലീസ് ബാരിക്കേഡുകൾ തകർത്ത് ലോറി മുന്നോട്ടുപോയതും നിയന്ത്രണം നഷ്‌ടപ്പെട്ട് ക്ഷേത്രപരിസരത്ത് ഇടിച്ചതും എങ്ങനെയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma