Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില വർധനവ്: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് ലോറി ഉടമകൾ

ചെന്നൈ: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ച് സൗത്ത് സോൺ മോട്ടോർ ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വർദ്ധിച്ചതായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തെക്കൻ സംസ്ഥാനങ്ങളിലെ ലോറി ഉടമകളുടെ സംഘടനയായ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൺമുഖപ്പ ഈറോഡിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 26 ലക്ഷം ലോറികളിൽ ഏഴ് ലക്ഷത്തിൽ താഴെ ലോറികൾ അവശ്യ സേവനങ്ങൾക്കായി നിരത്തിലിറങ്ങുന്നുണ്ട്.

lorry-1532059215-

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

അതേസമയം 40 ശതമാനം ലോറികൾ നിരത്തിലിറക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "രണ്ട് സർക്കാരുകളും ഡീസലിനുള്ള നികുതി കുറയ്ക്കുകയും വില കുറയ്ക്കുകയും വേണം" എന്നും അദ്ദേഹം പറഞ്ഞു, ഡീസലിന്റെ വില 4 ഡോളർ കുറയ്ക്കുമെന്ന് നേരത്തെ മുന്നോട്ടുവെച്ച വാഗ്ധാനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
    സാറെന്തിനാ പിന്നെ സമരത്തിനിറങ്ങിയതെന്ന് നാട്ടുകാര്‍

    തമിഴ്‌നാട്ടിലെ 33 എണ്ണം ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 571 ടോൾ പ്ലാസകളിൽ ടോൾ ഫീസ് പിരിക്കാനുള്ള ലൈസൻസ് കരാർ കാലഹരണപ്പെട്ടതായി ഷൺമുഖപ്പ ചൂണ്ടിക്കാണിച്ചു. "എന്നാൽ ടോൾ പ്ലാസകളിൽ ഫീസ് ശേഖരിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് അവരെ ക്ഷണിക്കാനും രമ്യമായ പരിഹാരത്തിലെത്താനും അദ്ദേഹം സർക്കാരുകളോട് അഭ്യർത്ഥിച്ചു. "അവർ ചർച്ച നടത്തുന്നില്ലെങ്കിൽ ഞങ്ങൾ ഒരു യോഗം നടത്തുകയും അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+