കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം... ബിജെപി തോല്‍ക്കാന്‍ പാടില്ലെന്ന് അമിത് ഷാ!

Google Oneindia Malayalam News

Recommended Video

cmsvideo
മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം, അമിത് ഷാ | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ വികാരമിളക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം പാനപ്പത്ത് യുദ്ധം പോലെയാണെന്ന് അമിത് ഷാ പറയുന്നു. അഫ്ഗാനിസ്ഥാന്‍ സൈന്യത്തോട് മറാത്താ സൈന്യം തോറ്റത് പോലെ ഇനി ഒന്ന് ആവര്‍ത്തിക്കരുത്. രാജ്യത്തിന്റെ ഐക്യതയ്ക്ക് വേണ്ടിയായിരിക്കണം ബിജെപി വിജയിക്കേണ്ടത്. ബിജെപി തോറ്റാല്‍ അത് പാനിപ്പത്ത് യുദ്ധത്തില്‍ മറാത്തികള്‍ തോറ്റതിന് സമാനമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019ലെ പോരാട്ടം രാജ്യത്തിന്റെ ആശയങ്ങളും അധികാരത്തിന് വേണ്ടിയുള്ള ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് അമിത് ഷായുടെ വൈകാരിക പ്രസംഗം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും, നേതാവോ ആശയങ്ങളോ ഇല്ലാതെ അധികാരത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കക്ഷികളാണ് അതെന്നും ഷാ ആരോപിച്ചു. അതേസമയം അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കുമെന്നും ഷാ പറഞ്ഞു. സുപ്രീം കോടതിയില്‍ തടസ്സവാദമുന്നയിച്ച് കോണ്‍ഗ്രസ് ഈ നീക്കത്തെ വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ബിജെപിയെ 2019ല്‍ കാത്തിരിക്കുന്നത്. മോദിക്ക് ബദലായി പ്രതിപക്ഷ നിരയില്‍ നേതാവില്ലെന്നും അമിത് ഷാ പറഞ്ഞു.

എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് സഖ്യത്തിലില്ല, 38 സീറ്റ് വീതം പങ്കിട്ടുഎസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് സഖ്യത്തിലില്ല, 38 സീറ്റ് വീതം പങ്കിട്ടു

യുഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജിന് മറുപടിയുമായി ചെന്നിത്തലയുഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജിന് മറുപടിയുമായി ചെന്നിത്തല

English summary
losing 2019 would be like marathas defeat in panipat says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X