ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ..? തിരിച്ചെടുക്കാന്‍ ഇതാ ലളിത മാര്‍ഗങ്ങള്‍
ആധാര്‍ കാര്‍ഡ് ഇന്നത്തെ കാലത്ത് സുപ്രധാന രേഖയായി മാറി കഴിഞ്ഞു. ആധാര്‍ കാര്‍ഡില്‍ ഒരു വ്യക്തിയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് ഡാറ്റ അടങ്ങിയിരിക്കുന്നു. എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് അത്യാന്താപേക്ഷിതമാണ്. ഇന്നത്തെ കാലത്ത് ബാങ്കിംഗ് മുതല്‍ എല്‍പിജി സിലിണ്ടറിന് അപേക്ഷിക്കുന്നത് വരെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമാണ്.
അതിനാല്‍ തന്നെ അത് നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ആശങ്കയുമാണ്. എന്നാല്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് എങ്ങനെ തിരിച്ചെടുക്കാം എന്നതിനെ കുറിച്ച് പലര്‍ക്കും അറിയാവുന്ന കാര്യമല്ല. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നതില്‍ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യുഐഡിഐ. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് എങ്ങനെ തിരിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഇനി പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഇതിന് 50 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. പോളിവിനൈല്‍ ക്ലോറൈഡ് ഉപയോഗിച്ചാണ് പിവിസി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നത്. ഇതില്‍ ക്യൂആര്‍ കോഡും ഹോളോഗ്രാമും പേരും ഫോട്ടോയും ജനനത്തീയതിയും അടക്കം നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടായിരിക്കും. എങ്ങനെയാണ് പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം.
പിവിസി ആധാര്‍ കാര്‍ഡിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ് ഇതിനായി uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക. ഇതില്‍ മൈ ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ 12 അക്ക ആധാര്‍ നമ്പര്‍ കൊടുക്കുക. ശേഷം കാണുന്ന സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. മൊബൈല്‍ ഫോണിലേക്ക് ഒരു ഒടിപി വരും.
ഇത് യുഐഡിഐ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുക. അപേക്ഷിച്ചതിന്റെ പ്രിവ്യൂ നോക്കി നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കുക. ശേഷം ഫീസായ 50 രൂപ (നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്) എന്നിവ വഴി അടക്കാം. ഇതിന് ശേഷം നിങ്ങളുടെ പിവിസി കാര്‍ഡ് വീട്ടിലെ അഡ്രസില്‍ അയയ്ക്കുന്നതാണ്. നേരിട്ടും പിവിസി കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
നേരിട്ട് പിവിസി കാര്‍ഡിനായി അപേക്ഷിക്കേണ്ട വിധം ഇപ്രകാരമാണ്: നേരിട്ട് പോയി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ള ആധാര്‍ സെന്ററില്‍ പോയി ഫോം പൂരിപ്പിച്ച് കൊടുക്കാം. നിശ്ചിത മാതൃകയിലുള്ള ഫോം പൂരിപ്പിച്ച ശേഷം ഫീസായ 50 രൂപ അടയ്ക്കുന്നതോടെ, വീട്ടിലേക്ക് പുതിയ പിവിസി ആധാര്‍ കാര്‍ഡ് ലഭിക്കുന്നതാണ്.












Click it and Unblock the Notifications