രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി; രണ്ട് മാസത്തിനിടെ മൂന്നാമത്തെ വര്‍ധനവ്, പുതിയ വില ഇങ്ങനെ
ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കൂട്ടിയിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

ഇതോടെ കൊച്ചിയില്‍ 14.2 കിലോയുടെ ഒരു ഗ്യാസ് സിലിണ്ടറിന്റെ വില 1060 രൂപയായി. നേരത്തെ പാചക വാതകത്തിന്റെ വില 1000 രൂപ കടന്നിരുന്നു. കൊല്‍ക്കത്തയില്‍ 1029 രൂപ വില ഉണ്ടായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 1079 രൂപയാകും.
ദല്‍ഹിയില്‍ 1003 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് 1053 രൂപയാകും. മുംബൈയില്‍ 1002.50 രൂപ വിലയുണ്ടായിരുന്ന 14.2 കിലോയുടെ സിലിണ്ടറിന് 1052.50 രൂപയായി ഉയരും. ചെന്നൈയില്‍ 1018.50 രൂപ വിലയുണ്ടായിരുന്നു സിലിണ്ടറിന് 1068.50 രൂപയായും ഉയരും.
രണ്ട് മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തി.
ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര
8.50 രൂപയാണ് 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി മാറും.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്‍ പി ജി വിലയിലെ തുടര്‍ച്ചയായ എട്ടാമത്തെയും 2022ല്‍ നാലാമത്തെയും വര്‍ദ്ധനവാണിത്.
2021 ജൂണ്‍ മുതല്‍ സിലിണ്ടറിന് 244 രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മെയ് മാസത്തില്‍ ഒരു എല്‍ പി ജി സിലിണ്ടറിന്റെ വില 581.5 ആയിരുന്നു.
Recommended Video
2020-ല്‍ കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമായി സര്‍ക്കാര്‍ സബ്സിഡി പരിമിതപ്പെടുത്തിയതിന് ശേഷം ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോള്‍ സബ്സിഡിയില്ലാത്ത പാചക വാതകമാണ് വാങ്ങുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ 12 സിലിണ്ടറുകള്‍ സബ്സിഡി നല്‍കുന്നു.












Click it and Unblock the Notifications