പാചക വാതക വില കുറഞ്ഞു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ
ന്യൂദല്‍ഹി: വിലവര്‍ധനയില്‍ നട്ടം തിരിയുന്ന രാജ്യത്ത് ആശ്വാസമായി പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജിയുടെ വിലയാണ് കുറച്ചിരിക്കുന്നത്. 92 രൂപയാണ് സിലിണ്ടറുകളുടെ വിലയില്‍ കുറച്ചിരിക്കുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്ന് പാചക വാതക വിലയില്‍ ഉണ്ടായ കുറവ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആശ്വാസമാണ്. അതേസമയം കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വില കുറക്കാത്തത് സാധാരണക്കാരെ സംബന്ധിച്ച് തിരിച്ചടിയാണ്. അതേസമയം മാര്‍ച്ചില്‍ വാണിജ്യ പാചക വാതക സിലിണ്ടറുകള്ക്കര് 350 രൂപ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം പുതുക്കിയ നിരക്ക് പ്രകാരം 19 കിലോയുടെ പാചക വാതക സിലിണ്ടറിന് കൊച്ചിയില്‍ 2034 രൂപ ആണ് വില. ദല്‍ഹിയില്‍ ഇത് 2028 രൂപയും കൊല്‍ക്കത്തയില്‍ 2132 രൂപയും ആണ്. മുംബൈയില്‍ വാണിജ്യാ ആവശ്യത്തിനുള്ള 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 1980 രൂപയും ചെന്നൈയില്‍ 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 2192.50 രൂപയും ആണ് നല്‍കേണ്ടി വരുന്നത്.
ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ നിരക്കില്‍ ചാഞ്ചാട്ടമാണ് തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1- ന് ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടര്‍ 2253 രൂപയായിരുന്നു. ഇതാണ് 2028 രൂപയായി കുറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ മാത്രമായി വാണിജ്യ ഗ്യാസ് സിലിണ്ടറിന് 225 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.
അതേസമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി സബ്സിഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഉജ്ജ്വല യോജനയുടെ 9.59 കോടി ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി ലഭിക്കും എന്നാണ് കഴിഞ്ഞ മാസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഇപ്രകാരമാണ്.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
ശ്രീനഗര്‍: 1219, ഡല്‍ഹി: 1103, പട്ന: 1202, ലേ: 1340, ഐസ്വാള്‍: 1255, ആന്‍ഡമാന്‍: 1179, അഹമ്മദാബാദ്: 1110, ഭോപ്പാല്‍: 1118.5, ജയ്പൂര്‍: 1116.5, ബാംഗ്ലൂര്‍: 1115.5, മുംബൈ: 1112.5, കന്യാകുമാരി: 1187, റാഞ്ചി: 1160.5, ഷിംല: 1147.5, ദിബ്രുഗഡ്: 1145, ലഖ്നൗ: 1140.5, ഉദയ്പൂര്‍: 1132.5, ഇന്‍ഡോര്‍: 1131, കൊല്‍ക്കത്ത: 1129, ഡെറാഡൂണ്‍: 1122, വിശാഖപട്ടണം: 1111, ചെന്നൈ: 1118.5, ആഗ്ര: 1115.5, ചണ്ഡീഗഡ്: 1112.5, കൊച്ചി 1110.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications