ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്‌റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു
ഹൈദരാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയും ഭക്ഷണ രീതികളെയും കാര്യമായി ബാധിക്കുന്നുണ്ട്. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ തെലുങ്ക് സംസ്ഥാനങ്ങളിൽ കടുത്ത എൽപിജി ക്ഷാമത്തിന് ഇടയാക്കി. പ്രത്യേകിച്ച് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറഞ്ഞതോടെ എല്ലാവരും കടുത്ത ആശങ്കയിലാണ്.
ഹൈദരാബാദിലെ ഹോസ്‌റ്റലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒന്നാകെ പാചകവാതക ക്ഷാമത്തിന്റെ പിടിയിലായിരിക്കുകയാണ്. മാധാപൂർ, ഗച്ചിബൗളി, അമീർപേട്ട്, ദിൽസുഖ് നഗർ, അശോക് നഗർ, ഹയാത് നഗർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ഹോസ്‌റ്റലുകളിലും പുതിയ അറിയിപ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

മാർച്ച് 10 മുതൽ ഹോസ്‌റ്റൽ മെനുവിൽ താത്കാലിക മാറ്റങ്ങൾ വരുത്തുമെന്നാണ് നോട്ടീസുകൾ വ്യക്തമാക്കുന്നത്. പാചകവാതകം കൂടുതൽ ഉപയോഗിക്കുന്ന ദോശ, പൂരി, ഇഡ്ഡലി, വട, ബോണ്ട, ചപ്പാത്തി, മറ്റ് വറുത്ത പലഹാരങ്ങൾ തുടങ്ങിയ ടിഫിൻ വിഭവങ്ങൾ ഇനി മുതൽ മെനുവിൽ നിന്ന് നീക്കം ചെയ്യും. ഹോസ്‌റ്റലുടമകൾ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു രംഗത്ത് വരികയും ചെയ്‌തിരുന്നു.
മാത്രമല്ല ഇതോടെ പലരും വർക്ക് ഫ്രം ഹോം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നുമുണ്ട്. പല സ്ഥാപനങ്ങളിലെയും ജോലിക്കാർ, പ്രത്യേകിച്ച് ഐടി സിറ്റിയായ ഹൈദരാബാദിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവർ ആയതിനാൽ വീടുകളിൽ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യമാണ് അവർ തേടുന്നത്. ഐടി കമ്പനികളിൽ നിന്നുള്ള ജീവനക്കാർ അടക്കം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
കൂടാതെ വിജയവാഡയിലും സ്ഥിതിഗതികൾ വഷളാണ്. വിജയവാഡ ഹോട്ടൽസ് അസോസിയേഷൻ ട്രഷറർ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി ഗ്യാസിന്റെ ലഭ്യത വളരെ ബുദ്ധിമുട്ടാണ്. ഡീലർമാർ അവരുടെ കരുതൽ ശേഖരം എല്ലാവർക്കും തുല്യമായി നൽകുന്നുണ്ടെങ്കിലും, ഇത് ഇപ്പോഴത്തെ ആവശ്യങ്ങൾക്ക് ഒട്ടും തികയുന്നില്ല. നഗരത്തിൽ ഗ്യാസ് കിട്ടാത്തതുകൊണ്ട് ഹോട്ടൽ നടത്തിപ്പുകാർക്ക് സമീപ ഗ്രാമങ്ങളിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കേണ്ടി വരുന്നു.
മുൻപ് ഗ്യാസ് ഏജൻസികൾ നേരിട്ടെത്തി ഓർഡറുകൾ ചോദിച്ചിരുന്നെങ്കിൽ, ഇപ്പോൾ വിതരണം 50 ശതമാനത്തോളം കുറച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. ഹോട്ടലുകൾ പ്രവർത്തിപ്പിക്കാൻ ഗ്യാസ് അത്യന്താപേക്ഷിതമാണ്. ഈ സ്ഥിതി ഒരാഴ്‌ച കൂടി തുടർന്നാൽ, നടത്തിപ്പ് ഭാരമാവുകയും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലാഭം മാത്രമല്ല, നഗരത്തിലെത്തുന്ന സന്ദർശകർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, എന്നാൽ ഗ്യാസ് ക്ഷാമം ജീവനക്കാരുടെ വേതനം പോലും നൽകാൻ ബുദ്ധിമുട്ടാക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസിന് മുൻഗണന നൽകുന്നതുകൊണ്ടാണ് വാണിജ്യ സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടാകുന്നതെന്ന് സ്‌റ്റാർ ഹോട്ടൽസ് പ്രസിഡന്റ് സ്വാമി പറഞ്ഞു.
ഒരു വലിയ റെസ്‌റ്റോറന്റിന് പ്രതിദിനം 10 സിലിണ്ടറുകൾ ആവശ്യമുണ്ടായിരുന്നെങ്കിൽ നിലവിൽ 5-6 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ഈ അവസ്ഥ മുതലെടുത്ത് ചിലർ കരിഞ്ചന്തയിൽ കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നതായും, മുൻപ് 2000 രൂപയുണ്ടായിരുന്ന സിലിണ്ടറിന് ഇപ്പോൾ 3000 രൂപയായി എന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയം സിവിൽ സപ്ലൈ ഡയറക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, ഡീലർമാരുമായി ചർച്ച നടത്താമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്വാമി അറിയിച്ചു. അയൽ സംസ്ഥാനങ്ങളായ കർണാടകയെയും തെലങ്കാനയെയും അപേക്ഷിച്ച് ആന്ധ്രാപ്രദേശിലെ സ്ഥിതി അൽപം മെച്ചപ്പെട്ടതാണ്. വലിയ ഹോട്ടലുകളിൽ സിഎൻജി കണക്ഷനുകളുള്ളതിനാൽ അവയ്ക്ക് പ്രശ്‌നങ്ങളില്ല. എന്നാൽ, ചെറുകിട, ഇടത്തരം ഹോട്ടലുകളാണ് പ്രതിസന്ധി നേരിടുന്നത്.
നഷ്‍ടം കുറയ്ക്കാൻ ഹോട്ടലുകൾക്ക് റൊട്ടേഷൻ രീതിയിൽ പ്രവർത്തിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഒരാഴ്‌ചയ്ക്കുള്ളിൽ വിതരണം സാധാരണ നിലയിലാകുമെന്നാണ് ഹോട്ടൽ ഉടമകളുടെ പ്രതീക്ഷ.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള എണ്ണ, പാചകവാതക ക്ഷാമം ലോക രാജ്യങ്ങളെ ഒന്നാകെ വലയ്ക്കുന്ന അവസ്ഥയാണ്.
എൽപിജി സിലിണ്ടറുകളുടെ ദൗർലഭ്യം ബെംഗളൂരു, ചെന്നൈ, മുംബൈ, കൊൽക്കത്ത, ലഖ്‌നൗ പോലുള്ള പ്രധാന നഗരങ്ങളിലെ ഹോട്ടലുകളെയും ഹോസ്‌റ്റലുകളെയും അടച്ചുപൂട്ടലിലേക്ക് നയിക്കുന്നു. ബെംഗളൂരുവിലെ പിജി ഹോസ്‌റ്റലുകളിലും സമാനമായ പ്രതിസന്ധിയാണ്. ബെംഗളൂരുവിലെ പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭക്ഷണ മെനുവിൽ പ്രധാന മാറ്റങ്ങൾ വരുത്തി.
ഇനി മുതൽ പ്രവൃത്തി ദിവസങ്ങളിൽ രണ്ട് നേരവും, വാരാന്ത്യങ്ങളിൽ മൂന്ന് നേരവും ഭക്ഷണം നൽകും. പുതിയ തീരുമാനമനുസരിച്ച് ശനിയും ഞായറും മാത്രം ടിഫിൻ ലഭ്യമാകും; മറ്റ് ദിവസങ്ങളിൽ രണ്ട് നേരത്തെ ഭക്ഷണം മാത്രം. ഇതോടെ ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇത് തിരിച്ചടിയാവുന്നത്.
അതേസമയം, ഗ്യാസ് ക്ഷാമത്തിൽ രാജ്യവ്യാപകമായി ആശങ്കകൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാർ നിർണായക പ്രഖ്യാപനം നടത്തിയിരുന്നു. ബുക്ക് ചെയ്‌ത സിലിണ്ടറുകൾ രണ്ടര ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് എൽപിജി ഉത്പാദനം 25 ശതമാനം വർധിപ്പിച്ചതായും സർക്കാർ അറിയിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications