ഒഡീഷയില്‍ ബിജെഡിയുമായി സഖ്യമില്ല; ബിജെപി ഒറ്റയ്ക്ക് മത്സരിക്കും, സഖ്യമില്ലാത്തതിന് കാരണം ഇതാണ്
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒഡീഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ബിജു ജനതാദളുമായി സഖ്യം വേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സംസ്ഥാന അധ്യ്ഷന്‍ മന്‍മോഹന്‍ സമല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എന്തുകൊണ്ട് സഖ്യമില്ല എന്നും പാര്‍ട്ടി ഇത്തവണ അറിയിച്ചിട്ടുണ്ട്.
മോദി സര്‍ക്കാര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ബിജെപി പറയുന്നു. അങ്ങനെയുള്ളപ്പോള്‍ സഖ്യം സാധ്യമല്ലെന്നും സമല്‍ വ്യക്തമാക്കി. ഇന്ന് ഡല്‍ഹിയില്‍ ബിജെപി നേതൃത്വം യോഗം ചേര്‍ന്നിരുന്നു. നിര്‍ണായക തീരുമാനം ഈ യോഗത്തിലുണ്ടായത്.

ഒഡീഷയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ സഖ്യത്തിനെതിരെ നിലപാടെടുക്കുകയായിരുന്നു. പട്‌നായിക്കിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ബിജെപി താല്‍പര്യത്തിന് എതിരാണെന്നും ഇവര്‍ അറിയിച്ചു. ദേശീയ നേതൃത്വം ഇത് പരിഗണിച്ചാണ് സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്തെ 21 ലോക്‌സഭാ സീറ്റിലും ബിജെപി മത്സരിക്കും, അതുപോലെ 147 നിയമസഭാ സീറ്റിലും മത്സരിക്കുമെന്നും മന്‍മോഹന്‍ സമല്‍ അറിയിച്ചു.
ഒഡീഷയിലെ നാലര കോടി ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടുമെന്നും, സമല്‍ ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളുടെയും ഗുണങ്ങള്‍ ഒഡീഷയിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഈ കാരണത്താല്‍ ഒഡീഷയിലെ പാവപ്പെട്ടവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
ബിജെപിയും ബിജെഡിയും തമ്മില്‍ 1998 മുതല്‍ 2009 വരെ സഖ്യത്തിലായിരുന്നു. മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലും, രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവര്‍ സഖ്യമായിട്ടാണ് മത്സരിച്ചത്. ഒഡീഷയില്‍ നാല് ഘ ട്ടമായിട്ടാണ് വോട്ടിംഗ്. മെയ് പതിമൂന്നിനാണ് വോട്ടെടുപ്പ് ആരംഭിക്കുക.
നിലവില്‍ ഒഡീഷയില്‍ ബിജെപിക്ക് എട്ട് എംപിമാരുണ്ട്. നിയമസഭയില്‍ 23 എംഎല്‍എമാരാണ് ഉള്ളത്. ബിജു ജനതാദളിന് നിയമസഭയില്‍ 112 എംഎല്‍എമാരുണ്ട്. ലോക്‌സഭയില്‍ അവര്‍ പന്ത്രണ്ട് സീറ്റും വിജയിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ പത്ത് വര്‍ഷമായി നവീന്‍ പട്‌നായിക്കും ബിജു ജനതാദളും പല ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. അതില്‍ നന്ദിയുണ്ടെന്നും മന്‍മോഹന്‍ സമല്‍ പറഞ്ഞു. പക്ഷേ ഒഡീഷയുടെ പ്രതിച്ഛായ സംബന്ധിച്ചും, ഒഡീഷയുടെ അഭിമാനം സംബന്ധിച്ചും, ജനങ്ങളുടെ താല്‍പര്യം കണക്കിലെടുക്കുമ്പോഴും ചില ആശങ്കകള്‍ ബിജെപിക്കുണ്ടെന്നും സമല്‍ വ്യക്തമാക്കി.












Click it and Unblock the Notifications