കൈവീശി കാണിച്ചാല്‍ വോട്ട് തരില്ല, ഗാന്ധി കുടുംബത്തിന് അമേഠിയുടെയും റായ്ബറേലിയുടെയും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ചാലും അമേഠിയും റായ്ബറേലിയും വോട്ട് തരില്ലെന്ന സൂചനയുമായി മണ്ഡലത്തിലെ വോട്ടര്‍മാര്‍. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്ത സീറ്റുകളാണ്. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആരും അത് വിശ്വസിച്ചിട്ടില്ല.
അമേഠിയിലെ ജില്ലാ പ്രസിഡന്റായ പ്രദീപ് സിംഗാളിന് രാഹുലിന്റെ കാര്യത്തില്‍ ആത്മവിശ്വാസമാണ്. തീര്‍ച്ചയായും രാഹുല്‍ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കും, ഇവിടെ വിജയിക്കുകയും ചെയ്യുമെന്ന് സിംഘാള്‍ പറയുന്നു. എന്നാല്‍ അമേഠിയിലെ ജില്ലാ കമ്മിറ്റി ഓഫീസ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. അതിനടുത്ത് വലിയൊരു കോണ്‍ഗ്രസ് ഓഫിസുണ്ട്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് യാതൊരു അനക്കവുമില്ല എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

അതേസമയം വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ സര്‍വേഷ് കുമാര്‍ സിംഗ് പറയുന്നു. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. എന്നാല്‍ രാഹുല്‍ ഇതുവരെ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അമേഠിയില്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണം ആരംഭിക്കും.
അതേസമയം അമേഠിയിലെ ബിജെപി ഓഫീസ് പക്ഷേ സജീവമാണ്. പുതിയ ഓഫീസുകള്‍ അമേഠിയിലും റായ്ബറേലിയിലും ബിജെപി പണിതിട്ടുണ്ട്. സ്മൃതി ഇറാനി അടുത്ത ദിവസം തന്നെ മണ്ഡലത്തിലെത്തും. തിരഞ്ഞെടുപ്പ് കാലത്ത് അമേഠിയിലേക്കുള്ള സ്മൃതിയുടെ രണ്ടാമത്തെ വരവാണിത്.
സ്മൃതിയുടെ ഭരണനേട്ടങ്ങളായി നിരവധി കാര്യങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. തിലോയിയില്‍ മെഡിക്കല്‍ കോളേജ്, അമേഠി ബൈപ്പാസ് പദ്ധതി, ജഗദീഷ്പൂരില്‍ ട്രോമ സെന്റര്‍, കൊക്ക കോള സബ്‌സിഡറി ബോട്ട്‌ലിംഗ് പ്ലാന്റ് എന്നിങ്ങനെ നീളുന്നതാണ് സ്മൃതിയുടെ മണ്ഡലത്തിലെ ഭരണനേട്ടങ്ങളെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രാം പ്രസാദ് മിശ്ര പറയുന്നു.
അമേഠിയില്‍ പുതിയ വീട് വാങ്ങിയത് സ്മൃതി കൂടുതല്‍ നേട്ടമാവാനും സാധ്യതയുണ്ട്. അമേഠിയിലെ വോട്ടര്‍ കൂടിയാണ് അവര്‍. എന്നാല്‍ രാഹുല്‍ മണ്ഡലത്തിലെ വോട്ടര്‍ അല്ല. 2019ലെ അതേകാര്യങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോഴും അവതരിപ്പിക്കുന്നത്. മണ്ഡലം സന്ദര്‍ശിക്കാത്തതാണ് രാഹുലിന്റെ തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ പോലും പറയുന്നു.
രാഹുല്‍ ഇത്തവണയും അതില്‍ മാറ്റമൊന്നും വരുത്തിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ആകെ നാല് തവണയാണ് രാഹുല്‍ അമേഠി സന്ദര്‍ശിച്ചത്. അതും കൂടുതല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ്. അമേഠിയില്‍ ഒരു നിയമസഭാ മണ്ഡലം പോലും കോണ്‍ഗ്രസ് വിജയിച്ചിട്ടുമില്ല. രാഹുല്‍ എപ്പോഴും അമേഠിയെ അവഗണിച്ചിട്ടേയുള്ളൂവെന്ന് ഗൗരിഗഞ്ചില്‍ കടയുടമ പറയുന്നു.
മണ്ഡലത്തില്‍ അദ്ദേഹം ഉണ്ടാവാറാല്ലെന്നും ഇയാള്‍ പറഞ്ഞു. ജനങ്ങളോട് കൈവീശി കാണിച്ചാല്‍ വോട്ട് നല്‍കില്ലെന്നാണ് മണ്ഡലത്തിലെ ഭൂരിഭാഗം പേരും പറയുന്നത്. അക്കാലം കഴിഞ്ഞുപോയെന്നും ഇവര്‍ പറയുന്നു. രാഹുലിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
റായ്ബറേലിയില്‍ പക്ഷേ അമേഠി പോലെയല്ല കാര്യങ്ങള്‍. ആളും അനക്കവുമെല്ലാമുണ്ട്. ഇവിടെ കോണ്‍ഗ്രസിന് കുറച്ച് കൂടി സാധ്യതയുണ്ട്. പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹത്തില്‍ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്മൃതിയെ പോലെ മണ്ഡലത്തിന് പുറത്തുള്ള നേതാവിനെ പരീക്ഷിച്ചാലേ വിജയിക്കൂ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
അതേസമയം സോണിയാ ഗാന്ധി വരാത്തതില്‍ ഇവിടെ ആര്‍ക്കും രോഷമില്ല. സോണിയയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാണ്.കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതിയാണ് മണ്ഡലത്തില്‍ ജനപ്രിയം.












Click it and Unblock the Notifications