Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നശിക്കരുത്, ശിവസേനയും എന്‍സിപി വിഭാഗങ്ങള്‍ ഒന്നിക്കണമെന്ന് മോദി

മുംബൈ: ശിവസേനയിലെയും എന്‍സിപിയിലെയും രണ്ട് വിഭാഗങ്ങളും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരത് പവാര്‍ പക്ഷവും ഉദ്ധവ് പക്ഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ ശേഷം പരസ്പരം ലയിക്കാന്‍ തയ്യാറാഴണം. അല്ലാതെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നശിക്കുകയല്ല വേണ്ടതെന്നും മോദി പറഞ്ഞു.

40-50 വര്‍ഷമായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലുള്ള ഒരു വമ്പന്‍ നേതാവ് ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ആശങ്കയിലാണ്. ജൂണ്‍ നാലിന് ശേഷം ചെറു പാര്‍ട്ടികള്‍ അതിജീവിക്കാന്‍ വേണ്ടി കോണ്‍ഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോദി പരിഹസിച്ചു. ശരത് പവാറിന്‍രെ പേര് പറയാതെയായിരുന്നു പരിഹാസം.

narendra-modi-against-congress

ആ നേതാവിന്റെ പരാമര്‍ശ പ്രകാരം ഇപ്പോഴത്തെ വ്യാജ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസില്‍ ലയിക്കാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും മോദി ആരോപിച്ചു. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ പ്രചാരണത്തിലായിരുന്നു മോദിയുടെ രൂക്ഷ വിമര്‍ശനം.

കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാവുന്നതിലും നല്ലത് അവര്‍ അജിത് പവാറിനും ഏക്‌നാഥ് ഷിന്‍ഡെയ്ക്കുമൊപ്പം ചേരുന്നതാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത വ്യക്തിക്കൊപ്പമോ, പാര്‍ട്ടിക്കൊപ്പമോ, പ്രത്യയശാസ്ത്രത്തിനൊപ്പമോ താനൊരിക്കലും ചേരില്ലെന്നും ശരത് പവാര്‍ തുറന്നടിച്ചു.

രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കണമെന്നും പവാര്‍ പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തുന്ന പരാമര്‍ശങ്ങള്‍.

അത് രാജ്യത്തിന് അപകടകരമാണ്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്കൊപ്പം ഞാനോ എന്റെ സഹപ്രവര്‍ത്തകരോ ചേരില്ലെന്നും പവാര്‍ പറഞ്ഞു. നന്ദൂര്‍ബാര്‍ സീറ്റില്‍ ബിജെപി സിറ്റിംഗ് എംപിയായ ഹീന ഗവിയെയാണ് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗോവാല്‍ പഡാവിയാണ് എതിരാളി. മെയ് 13നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കും. അതല്ലെങ്കില്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ ശ്രമിക്കും. അത് അവരുടെ പാര്‍ട്ടിക്ക് നല്ലതിനാണെന്നും നേരത്തെ ശരത് പവാര്‍ പറഞ്ഞുിരുന്നു. അതേസമയം കോണ്‍ഗ്രസും ഹിന്ദു വിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഗുരുവായ സാം പിത്രോഡ യുഎസ്സിനോട് പറഞ്ഞത് രാമക്ഷേത്രവും, രാമനവമി ആഘോഷങ്ങളും ഇന്ത്യക്കെതിരെയാണെന്നുമാണ് എന്ന് മോദി ആരോപിച്ചു. ഭഗവാന്‍ കൃഷ്ണന്റെ നിറം ആഫ്രിക്കക്കാരുടേത് പോലെയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. അവര്‍ക്ക് ദ്രൗപതി മുര്‍മു രാഷ്ട്രപതിയാക്കുന്നതിനോട് താല്‍പര്യമില്ല. അത് ആദിവാസികളെ അപമാനിക്കുന്നതിന് തുല്യമല്ലേ എന്നും മോദി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+