മാണ്ഡിയില്‍ കളി കാര്യമാകും, കങ്കണയെ പൂട്ടാന്‍ വിക്രമാദിത്യ സിംഗിനെ ഇറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ശക്തമായ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. നടി കങ്കണ റനാവത്തിനെതിരെ മന്ത്രിയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനുമായ വിക്രമാദിത്യ സിന്ധ്യ മത്സരിക്കും. സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗാണ് ഇക്കാര്യം പറഞ്ഞതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിക്രമാദിത്യ സിംഗിന്റെ അമ്മ കൂടിയാണ് പ്രതിഭ സിംഗ്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഇവിടെ കങ്കണ റനാവത്ത്. മണ്ഡലത്തില്‍ നടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ രോഷത്തിലാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മാണ്ഡിയിലെ ജനങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാറുണ്ടെന്ന് പ്രതിഭ സിംഗ് പറഞ്ഞു.

പ്രതിഭ സിംഗ് മാണ്ഡിയിലെ സിറ്റിംഗ് എംപിയാണ്. ഈ സീറ്റില്‍ നിന്ന് മൂന്ന് തവണ അവര്‍ വിജയിച്ചിട്ടുണ്ട്. വിക്രമാദിത്യക്കെതിരെ കങ്കണ പറയുന്ന കാര്യങ്ങളെ കുറിച്ച് അധികം കാര്യമാക്കുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഈ സീറ്റ് മുമ്പ് വിജയിച്ചിട്ടുണ്ടെന്നും പ്രതിഭ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിക്രമാദിത്യ സിംഗിനെതിരെ കങ്കണ രംഗത്ത് വന്നിരുന്നു. തനിക്ക് ഭീഷണിപ്പെടുത്തി മടക്കിയയക്കാന്‍ വിക്രമാദിത്യക്ക് സാധിക്കില്ല. കാരണം ഇത് അദ്ദേഹത്തിന്റെ പൂര്‍വികരുടെ എസ്റ്റേറ്റല്ലെന്നും കങ്കണ തുറന്നടിച്ചിരുന്നു. നേരത്തെ ബീഫ് കഴിക്കുന്നവളാണ് കങ്കണയെന്ന് വിക്രമാദിത്യ സിംഗ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായതിനെ തുടര്‍ന്നാണ് കങ്കണ പ്രതികരണവുമായി എത്തിയത്.ഷിംല റൂറലില്‍ നിന്ന് രണ്ട് വട്ടം എംഎല്‍എയായിട്ടുണ്ട് വിക്രമാദിത്യ സിംഗ്.
മാണ്ഡി വീരഭദ്ര സിംഗ് കുടുംബത്തിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് അറിയാന്‍ കങ്കണയെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് വിക്രമാദിത്യ സിംഗ്. ശ്രീരാമനോട് ഞാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കും. അത് കങ്കണയ്ക്ക് നല്ല സദ്ബുദ്ധി ലഭിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് കങ്കണ ഹിമാചലിന് സംഭാവന ചെയ്തിട്ടുള്ളത്.
ഭാവിയില്‍ എന്തായിരിക്കും നിങ്ങളുടെ റോള്‍. മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എന്താണ് നിങ്ങളുടെ കാഴ്ച്ചപ്പാടും ആസൂത്രണവും എന്ന് വിക്രമാദിത്യ ാേദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സമയം കളയാനാണ് കങ്കണ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കങ്കണ ഇതേരീതിയില്‍ തന്നെ സംസാരിക്കണം. ഭാഷയില്‍ യാതൊരു മാറ്റവും വരുത്തരുത്. ശ്രീരാമനോട് ഞാന്‍ നിങ്ങള്‍ക്ക് സദ്ബുദ്ധി ലഭിക്കാന്‍ പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. മണാലിയില്‍ പ്രകൃതി ദുരന്തവും, മഴക്കാല ദുരിതങ്ങളും ഉണ്ടായപ്പോള്‍ ഒരു ദിവസം പോലും കങ്കണ മണ്ഡലത്തിലുണ്ടായിരുന്നില്ല.
താന്‍ അവിടെയുണ്ടായിരുന്നു. ദുരന്ത സമയത്ത് ജനങ്ങളോടൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചത്. ഹിമാചലിലെ ജനങ്ങള്‍ മുംബൈയില്‍ നിങ്ങള്‍ എന്ത് കഴിച്ചാലും കുടിച്ചാലും ഒന്നുമില്ല. ദുരന്ത സമയത്ത് നിങ്ങള്‍ എന്ത് ചെയ്‌തെന്ന് ആദ്യം പറയൂ എന്നും വിക്രമാദിത്യ പറഞ്ഞു.












Click it and Unblock the Notifications