ലഫ്. ജനറൽ മനോജ് പാണ്ഡെ ഇന്ത്യയുടെ പുതിയ കരസേന മേധാവിയാകും
ദില്ലി: രാജ്യത്തെ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. എൻജിനീയേഴ്സ് കോറിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫിസറാണ് അദ്ദേഹം. നിലവില്‍ സേനയുടെ ഉപമേധാവിയായ മനോജ് പാണ്ഡെ ജനറൽ എം എം നരവനെയുടെ പിൻഗാമിയായി ഈ മാസം 30നു ചുമതലയേൽക്കും. സേനയുടെ 29-ാം മേധാവിയാവുന്ന മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എൻജിനീയേഴ്സ് കോറിൽ എത്തുന്നത്.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു സേനയിലേക്കുള്ള പ്രവേശനം. എത്യോപ്യയിലും എറിത്രിയയിലും യുഎൻ മിഷനിൽ ചീഫ് എഞ്ചിനീയറായി നിയമിതനായിട്ടുള്ള പാണ്ഡെ കാംബർലിയിലെ (യുണൈറ്റഡ് കിംഗ്ഡം) സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്, കൂടാതെ ഡൽഹിയിലെ മോവിലെ ആർമി വാർ കോളേജിലും പഠനം പൂർത്തിയാക്കി. ഫെബ്രുവരി ഒന്നിന് വൈസ് ചീഫായി ചുമതലയേറ്റ അദ്ദേഹം അതിനുമുമ്പ് ഈസ്റ്റേൺ കമാൻഡിലെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായിരുന്നു. ജൂൺ 1 മുതൽ ജനുവരി 31 വരെ അദ്ദേഹം ആൻഡമാനിലെ 15-ാമത് കമാൻഡർ-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലൻവാല സെക്ടറിൽ ഓപ്പറേഷൻ പരാക്രം സമയത്ത് എൻജിനീയർ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയായിരുന്നു.

വെസ്റ്റേൺ തിയറ്റർ കമാൻഡിലെ എൻജിനീയർ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇൻഫൻട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ മൗണ്ടൻ ഡിവിഷൻ തുടങ്ങിയവയ്ക്കും പാണ്ഡെ നേതൃത്വം നൽകിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ഡിസംബറിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ അകാല നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി ഡി എസ്) തസ്തികയിലേക്കുള്ള നിയമനം ഇതുവരെ നടന്നിട്ടില്ല. ജനറൽ നരവാനെയാണ് നിലവിൽ ഈ സ്ഥാനത്തെ പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരക്കരാന്‍. കരസേന മേധാവി പദവി ഒഴിയുന്നതോടെ അദ്ദേഹത്തെ സി ഡി എസ് ജനറലായി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍












Click it and Unblock the Notifications