Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രഗ്രഹണം 2021: നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കണ്ടാല്‍ എന്ത് സംഭവിക്കും, അറിയേണ്ടതെല്ലാം

ദില്ലി: ആറ് മണിക്കൂര്‍ നീളുന്ന ചന്ദ്ര ഗ്രഹണം ലോകത്തെമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണമായ രീതിയിലുള്ള ചന്ദ്രഗ്രഹണം ശരിക്കുമൊരു പ്രതിഭാസമാണ്. എല്ലാ വര്‍ഷവും ഒന്നിലധികം ചന്ദ്ര ഗ്രഹണങ്ങള്‍ നടക്കാറുണ്ട്. അതൊന്നും പൂര്‍ണമായതാണെന്ന് പറയാനാവില്ല. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇവര്‍ ദര്‍ശിക്കാനാവുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. കണ്ണിന് വല്ലതും സംഭവിക്കുമോ എന്ന ഭയമാണ് ഇതില്‍ പ്രധാനം. എന്നാല്‍ ചന്ദ്രഗ്രഹണം നിങ്ങള്‍ക്ക് നേരിട്ട് നോക്കി കാണാവുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സൂര്യ ഗ്രഹണമാണെങ്കില്‍ ഇത് നേരെ തിരിച്ചാണ്. ഭാഗിക ചന്ദ്ര ഗ്രഹണമാണെങ്കില്‍ കൂടി നോക്കാവുന്നതാണ്. രാവിലെ 11.30നും വൈകീട്ട് അഞ്ചരയ്ക്കും ഇടയിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

1

ചന്ദ്രന്‍, ഭൂമി, സൂര്യന്‍, എന്നിവര്‍ ഒരേ നിഴലിനുള്ളില്‍ വരും. ഇതോടെയാണ് ഭാഗിക ചന്ദ്ര ഗ്രഹണം സംഭവിക്കുക. ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പ്രത്യേക ഗ്ലാസുകള്‍ വെക്കാതെ തന്നെ കാണാം. ഇതിന് കാരണവുമുണ്ട്. കാരണം സാര്യനിലേക്ക് നേരിട്ടല്ല ഈ സമയം ഒരാള്‍ നോക്കുക. പകരം സൂര്യന്റെ പ്രതിബിംബത്തിലാണ് നിങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് ഇത് കണ്ണിന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കില്ല. ഇതിന് മുമ്പ് നടന്ന ചന്ദ്രഗ്രഹണം സൂപ്പര്‍ ഫ്‌ളവര്‍ ബ്ലഡ് മൂണായിരുന്നു. മെയ് 26നായിരുന്നു ഇത് ദൃശ്യമായത്. ഇന്നത്തെ ചന്ദ്രഗ്രഹണം 580 വര്‍ഷത്തിന് ശേഷമാണ് നടക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിന്റെ 97 ശതമാനത്തോളം ഭൂമിയുടെ നിഴലിലാവും ഈ സമയം.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുക. അരുണാചല്‍ പ്രേേദശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഇവ കൃത്യമായ കാണാം. 580 വര്‍ഷത്തിനിടെ ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണിത്. അതേസമയം കാലാവസ്ഥ കൂടി അനുകൂലമായാല്‍ മാത്രമേ കൃത്യമായ രീതിയില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കൂ. അതും ചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ. മറ്റ് ചന്ദ്രഗ്രഹണങ്ങളുടെ ഓരോ ഘട്ടങ്ങള്‍ യുപിയിലും ബീഹാറിലും ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലും ഒഡീഷയിലും കാണാന്‍ സാധിക്കും. ഭാഗിക ഗ്രഹണം പോലെ വലിയ പോപ്പുലറല്ല പെനുബ്രല്‍ ഗ്രഹണങ്ങള്‍. ഇവ സാധാരണ ശ്രദ്ധിക്കപ്പെടാറില്ല.

ഉത്തര-ദക്ഷിണ അമേരിക്കയിലും ഓസ്‌ട്രേലിയ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, ഏഷ്യ എന്നിവിടങ്ങളില്‍ ഈ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. പെനുബ്രലില്‍ ഭൂമി പൂര്‍ണമായും ചന്ദ്രനെ മൂടും. ലോകത്ത് മറ്റെല്ലാ രാജ്യത്തും കൂടുതല്‍ ദൈര്‍ഘ്യത്തോടെ ഇന്നത്തെ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമാണ് ഏറ്റവും കുറഞ്ഞ സമയത്തേക്ക് ഇത് ദൃശ്യമാകുക. ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രന്‍ വരുന്നത് രാവിലെ 11.32ന് ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് ഭാഗികമായ ചന്ദ്രഗ്രഹണം ആരംഭിക്കുക. ഇത് 12.48നും ആരംഭിച്ചു. ചന്ദ്രഗ്രഹണം അതിന്റെ പീക്കില്‍ എത്തിയത് 2.32നാണ്. ഇന്ത്യയില്‍ ഭാഗിക ചന്ദ്രഗ്രഹണം 4.17ന് അവസാനിച്ചു. ബാക്കി ഭാഗങ്ങള്‍ ഇന്ത്യയില്‍ ദൃശ്യമാകില്ല.

അതേസമയം ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ അഞ്ചര വരെ തുടരും. അതിന് ശേഷമാണ് ചന്ദ്രോദയം ആരംഭിക്കുക. ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രന്‍ എത്തുന്നത് ഗ്രഹണം ഇന്ത്യയില്‍ ആരംഭിക്കുന്നതും ഉത്തരേന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും മാത്രമേ കാണാനാവൂ. ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും ചന്ദ്രഗ്രഹണം വലിയ തോതില്‍ ദൃശ്യമാകില്ല. എന്നാല്‍ ഇതില്‍ ആരും നിരാശരാകേണ്ടതില്ല. ഇന്റര്‍നെറ്റിലൂടെ ലൈവ് സ്ട്രീമിംഗ് എല്ലാവര്‍ക്കും ലഭ്യമാകും. ഗ്രഹണം കാണാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയും കാണാം. നാസ ലോകത്തെല്ലായിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാക്കാനായി ലൈവ് സ്ട്രീമിംഗും ഒരുക്കുന്നുണ്ട്.

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ മുപ്പതിന് ദൃശ്യമാകും. ഇത് പൂര്‍ണ ചന്ദ്ര ദിനം കൂടിയാണ്. ഈ വര്‍ഷത്തെ നാലാമത്തെ ചന്ദ്രഗ്രഹണമായിരിക്കും ഇത്. കാര്‍ത്തിക പൂര്‍ണിമ ദിവസവും അന്നാണ്. ഇത് സമ്പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ രേഖയില്‍ വരും. ഒന്ന് മറ്റൊന്നിന്റെ നിഴലിലായിരിക്കും. ഈ അവസരത്തില്‍ സൂര്യന്റെ പ്രകാശത്തെ മാത്രമായിരിക്കും ഭൂമി തടയുക. ഭൂമിയുടെ നിഴലിന്റെ പുറം ഭാഗമം മാത്രമാണ് ചന്ദ്രനില്‍ പതിക്കുക. സമ്പൂര്‍ണവും, ഭാഗികവുമായ ചന്ദ്രഗ്രഹണങ്ങളാണ് പിന്നീടുള്ളവ. ഇത് നാല് മണിക്കൂറോളം നീണ്ടു നില്‍ക്കുക. ഉച്ചയ്ക്ക് 1.04നാണ് ഈ ഗ്രഹണം ആരംഭിക്കുക. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ദക്ഷിണ അമേരിക്ക, പസഫിക്, അത്‌ലാന്റിക് മേഖലയില്‍ ദൃശ്യമാകും. ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+