
ആകാശത്ത് ദൃശ്യമാകുന്ന അപൂര്‍വ തരം ചന്ദ്രന് ഇവയാണ്; ഇവ അര്‍ത്ഥമാക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ക്ക് ശേഷം ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് നാളെ സംഭവിക്കുന്നത്. 580 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
അൻസി കബീറിൻ്റെ മരണം;"അവൾ വളരെ ബോൾഡായിരുന്നു''; വിതുമ്പി അബ്ദുൾ കബീർ
മൂന്ന് മണിക്കൂറിന് മുകളിലാണ് ഇതിന്റെ ദൈര്‍ഘ്യം. ഉച്ചക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം, 4.17ന് അവസാനിക്കുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. വരും മാസങ്ങളിലും വര്‍ഷങ്ങളിലും കാണാന്‍ സാധിക്കുന്ന അപൂര്‍വ ചന്ദ്രന് ഇവയൊക്കെയാണ്.

സൂപ്പര്‍മൂണ്‍
രാത്രികാലങ്ങളില്‍ സാധാരണ ചന്ദ്രനേക്കാള്‍ അകാശത്ത് വലുതായി കാണപ്പെടുന്ന ചന്ദ്രനാണ് സൂപ്പര്‍മൂണ്‍. ഭൂമിയുടെ അടുത്ത് നില്‍ക്കുന്നതിനാലാണ് സൂപ്പര്‍മൂണ്‍ വലുതായി ദൃശ്യമാകുന്നത്. പെരിജിയന് ഫുള്‍മൂണ്‍ എന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നതിന്റെ അപര നാമമാണ് ഫുള്‍മൂണ്‍. പൂര്‍ണമായും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് സൂപ്പര്‍മൂണ്‍.

ബ്ലഡ് മൂണ്‍
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സംഭവിക്കുന്ന ഒന്നാണ് രക്തചന്ദ്രന്‍. അതിന്ഡറെ നിറത്തെ അടിസ്ഥാനമാക്കിയാണ് ഇതിനെ രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ വരിയായി നില്‍ക്കുകയും ഇത് ചന്ദ്രനെ സൂര്യപ്രകാശത്തില്‍ നിന്ന് മറക്കുകയും ചെയ്യുന്നു. മറയുന്ന ഘട്ടത്തില്‍ സൂര്യനില്‍ നിന്ന് ഒരു അരികുവഴി മാത്രമാണ് വെളിച്ചം പുറത്തേക്ക് കടക്കുക. പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും വരുന്ന വായു തന്മാത്രകള് ഈ പ്രകാശത്തെ നീല വെളിച്ചമായി ചിതറിക്കുന്നു. ശേിക്കുന്ന പ്രകാശമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ചുവന്ന വെളിച്ചമായി പ്രകാശിക്കുന്നത്. ഇതാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. അകാശത്തിലെ പൊടിയോ, മൂടല്‍മഞ്ഞോ, പുകയോ കാരണവും ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണപ്പെടാമെന്നും വിദഗ്ധര്‍ പറയുന്നു.
ഗ്രഹണ സമയത്ത് ചന്ദ്രന് ചുവക്കുന്നത് എങ്ങനെ? ഇതാണ് ആ സംശയത്തിനുള്ള ഉത്തരം

ബ്ലൂ മൂണ്‍
നീല നിറത്തിലുള്ള ചന്ദ്രന് എന്നല്ല ഇത്കൊണ്ടുദ്ദേശിക്കുന്നത്. വാസ്തവത്തില്‍ പ്രതിമാസ പൂര്‍ണ ചന്ദനില്‍ നിന്നും ഒരു വ്യത്യാസവുമില്ലാത്തതാണ് ബ്ലൂമൂണ്‍. എന്നാല്‍ ബ്ലൂമൂണ്‍ പ്രധാനപ്പെട്ടതുമാണ്. കാരണം നാല് പൂര്‍ണ ചന്ദ്രന്മാരുണ്ടാകുന്ന സീസണില്‍ അധികമായി വരുന്ന ചന്ദ്രനാണ് ബ്ലൂമൂണ്‍. സാധാരണ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. 1940 മുതല്‍ കലണ്ടറുകളിലെ രണ്ടാം പൗര്‍ണമിക്ക് ബ്ലൂ മൂണ്‍ എന്ന പദം ഉപയോഗിക്കുന്നു.

ഹാര്‍വസ്റ്റ് മൂണ്‍
ശരത്കാലത്തിന്റെ ആരംഭഘട്ടത്തില്‍ ഏറ്റവും അടുത്ത് സംഭവിക്കുന്ന പൂര്‍ണ്ണവും ശോഭയുള്ളതുമായ ചന്ദ്രനാണ് ഹാര്‍വസ്റ്റ് മൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വൈദ്യുതി വരുന്നതിന് മുമ്പ് കര്‍ഷകര്‍ രാത്രികാലങ്ങളില്‍ വിളവെടുിക്കുമ്പോള് ഈ ചന്ദ്രന്റെ പ്രകാശത്തെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെ വന്ന പേരാണ് ഹാര്‍വസ്റ്റ് മൂണ്‍.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു; അമ്മ ആശുപത്രിയിൽ

പിങ്ക് മൂണ്‍
ഏപ്രിലില്‍ മാത്രം സംഭവിക്കുന്ന പൂര്‍ണ ചന്ദ്രനാണ് പിങ്ക് മൂണ്‍.വസന്തത്തിന്റെ തുടക്കത്തില്‍ യുകെയിലും കാനഡയിലുമുടനീളം വിരിയുന്ന ഗ്രൗണ്ട് ഫ്ലോക്സ് എന്ന് വിളിക്കുന്ന പൂക്കളുടെ പേരിലാണ് പിങ്ക് മൂണ്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ നിറം പിങ്ക് അല്ല.

സ്ട്രോബറി മൂണ്‍
ജൂണില്‍ സംഭവിക്കുന്ന പൂര്‍ണ ചന്ദ്രനാണ് സ്ട്രോബറി മൂണ്‍. ഇതിന് സ്ട്രോബറിയുടെ ചുവന്ന നിറം ആയിരിക്കില്ല. എന്നാല്‍ പലപ്പോഴും റോസ്, അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും ഇത് കാണപ്പെടുന്നത്. ആകാശത്ത് സാധാരണയേക്കാള്‍ താഴ്ന്ന സ്ഥാനത്താണ് ഉണ്ടാവുക.
Recommended Video

മൈക്രോ മൂണ്‍
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബിന്ദുവായ അപ്പോജിയുമായി പൂര്‍ണ്ണ ചന്ദ്രന് ഒത്തുചേരുമ്പോഴാീണ് മൈക്രോ മൂണ്‍ സംഭവിക്കുന്നത്.
ദൂരം കാരണം, ഒരു മൈക്രോമൂണ്‍ ഒരു സൂപ്പര്മൂണിനെക്കാള് ഏകദേശം 14 ശതമാനം ചെറുതായാണ് കാണപ്പെടുക. ഇതിന്റെ പ്രകാശം 30 ശതമാനം മാത്രമാണ്. അതിനാല്‍ മൈക്രോ മൂണിന് തെളിച്ചവും കുറവായിരിക്കും.