ചന്ദ്രഗ്രഹണം നാളെ: ഇന്ത്യയില്‍ നിന്നും കാണാം പൂർണ്ണ ഗ്രഹണം, എവിടെ നിന്ന് നോക്കണം
ദില്ലി: ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം നാളെ സംഭവിക്കാന്‍ പോവുകയാണ്. ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ച് 15 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രഗ്രഹണവും സംഭവിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗത്തും ഭാഗിക സൂര്യഗ്രഹണം വ്യക്തമായിരുന്നു.
അതേസമയം, നവംബർ എട്ടിന് നടക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൂർണ്ണമായോ ഭാഗികമായോ ദൃശ്യമാകും. ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, വടക്കൻ, കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങൾ, തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കും.

സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്ന ഒരു പൂർണചന്ദ്ര ദിനത്തിലാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ, അത് ഭൂമിക്കപ്പുറം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വ്യാപിക്കുന്ന ഒരു നിഴൽ വീഴ്ത്തുന്നു. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ട് ഭൂമിയുടെ നിഴലിൽ പ്രവേശിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഭൂമിയുടെ ഭ്രമണപഥവും ചന്ദ്രന്റെ ഭ്രമണപഥവും 5 ഡിഗ്രി കോണിൽ പരസ്പരം ചെരിഞ്ഞിരിക്കുന്നത് കൊണ്ടാണ് എല്ലാ പൗർണ്ണമി ദിവസങ്ങളിലും ചന്ദ്രഗ്രഹണം സംഭവിക്കാതിരിക്കുന്നതെന്നാണ് കൊൽക്കത്തയിലെ എംപി ബിർള പ്ലാനറ്റോറിയത്തിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

സമ്പൂർണ ചന്ദ്രഗ്രഹണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുമെങ്കിലും ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരിക്കും ഇത് പൂർണ്ണമായ തോതില്‍ ദൃശ്യമാവുക. ഇറ്റാനഗർ, ഗുവാഹത്തി, സിലിഗുരി, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഗ്രഹണം പൂർണ തോതില്‍ ദൃശ്യമാവും.

ഡൽഹി, ശ്രീനഗർ, ചെന്നൈ, ഗാന്ധിനഗർ, മുംബൈ എന്നിവിടങ്ങളിൽ ഭാഗികമായി ഗ്രഹണം കാണാം. സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഉച്ചയ്ക്ക് 1:32 ന് ആരംഭിച്ച് മൊത്തം 1 മണിക്കൂർ 25 മിനിറ്റ് നീണ്ടുനിൽക്കും. ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം ഏകദേശം 3 മണിക്കൂർ 40 മിനിറ്റ് നീണ്ടുനിൽക്കും. ഡെട്രോയിറ്റ്, വാഷിംഗ്ടൺ ഡിസി, ഹവാന, മെൽബൺ, ബാങ്കോക്ക്, ജക്കാർത്ത, സിയോൾ, സിഡ്‌നി, മനില, ചിക്കാഗോ, ടോക്കിയോ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, മെക്സിക്കോ, ബീജിംഗ് എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം വ്യാപ്തിയോടെ ദൃശ്യമാകും.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

അതേസമയം, ആർട്ടിക് സർക്കിളിന് സമീപമുള്ള റഷ്യയുടെ അങ്ങേയറ്റത്തെ കിഴക്കൻ ഭാഗങ്ങളിലും കിഴക്കൻ ഓസ്‌ട്രേലിയയിലും ആളുകൾ ചന്ദ്രൻ ഉദിച്ചതിന് ശേഷം സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. അലാസ്ക, കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണത്തിന് മുമ്പുള്ള സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.












Click it and Unblock the Notifications