നേത്ര ചികിത്സയില്‍ ആധുനിക സൗകര്യങ്ങളുമായി എല്‍വി പ്രസാദ് ആശുപത്രിയുടെ സേവനം!!
ഹൈദരാബാദ്: ആഗോള ആരോഗ്യ മേഖല ഇന്ന് വലിയ വെല്ലുവിളി പല മേഖലയിലും നേരിടുന്നുണ്ട്. അതിനെയെല്ലാം നേരിടാന്‍ പ്രാപ്തമായ മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയാണ് മഥാപൂര്‍ സെന്റര്‍ ഓഫ് എല്‍വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട്. ഹൈദരാബാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഏറ്റവും മികച്ച നേത്ര ചികിത്സയാണ് ഇവിടെ ഒരുങ്ങുന്നത്. നേത്ര സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഏത് വിഭാഗത്തിനും ചികിത്സയൊരുക്കാന്‍ എല്‍വി പ്രസാദ് ആശുപത്രിക്ക് സാധിക്കുന്നുണ്ട്.
തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

34 വര്‍ഷം മുമ്പ് 1987ല്‍ ഹൈദരാബാദിലാണ് ആദ്യത്തെ എല്‍വി പ്രസാദ് ആശുപത്രി സ്ഥാപിതമാകുന്നത്. മൂന്ന് മൂല്യങ്ങളില്‍ അധിഷ്ഠിമായിട്ടാണ് അവരുടെ പ്രവര്‍ത്തനം. ധര്‍മം, കാര്യപ്രാപ്തി, മികവ് എന്നിവയാണ് അടിസ്ഥാന ശില. എല്ലാ രോഗികളെയും തുല്യമായി പരിചരിക്കുക എന്നതാണ് ധര്‍മം കൊണ്ട് ലക്ഷ്യമിടുന്നത്. സേവനങ്ങള്‍ക്ക് പണം നല്‍കിയാലും ഇല്ലെങ്കിലും, അതില്‍ പാവപ്പെട്ടവനോ പണക്കാരനോ എന്ന വേര്‍തിരിവുണ്ടാവില്ല. എല്ലാവര്‍ക്കും ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കും.
കാര്യപ്രാപ്തി പ്രകാരം ഏറ്റവും മികച്ച സാങ്കേതിക സൗകര്യം അടക്കം ലഭ്യമാക്കിയുള്ള ചികിത്സയാണ് ഉദ്ദേശിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ വിവിധ ക്യാമ്പസുകളില്‍ എല്‍വി പ്രസാദ് ആശുപത്രിയുണ്ട്. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ആശുപത്രികളുള്ളത്. മികച്ച പരിചരണമാണ് ആശുപത്രിയുടെ പ്രത്യേകതയില്‍ ഒന്ന്. ഗ്രാമീണ മേഖലയില്‍ പോലും വിഷന്‍ സെന്റര്‍ എന്ന പേരില്‍ സേവനം ലഭ്യമാക്കുന്നുണ്ട് ഈ ആശുപത്രി. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പോലും പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
എല്‍വി പ്രസാദ് ആശുപത്രിയില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന 50 ശതമാനം രോഗികള്‍ക്കും സൗജന്യമായിട്ടാണ് ചികിത്സ നല്‍കുന്നത്. വര്‍ഷങ്ങളായുള്ള തുടരുന്ന അവരുടെ സേവനം കാരണം ആയിരക്കണക്കിന് പേര്‍ക്ക് കാഴ്ച്ച തിരിച്ചുകിട്ടിയിട്ടുണ്ട്. തിമിരം ബാധിച്ച 50 ശതമാനം രോഗികള്‍ക്ക് നാല് മേഖലകളിലായി 20 സെക്കണ്ടറി, 200 പ്ലസ് വിഷന്‍ സെന്ററുകളില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇത് നാല് സംസ്ഥാനങ്ങളിലും ലഭ്യമാണ്.
കൊവിഡുമായി ബന്ധപ്പെട്ട് എല്‍വി പ്രസാദ് നടപ്പാക്കിയ കാര്യങ്ങള്‍ ചുവടെ
ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരില്‍ 50 ശതമാനം പേര്‍ക്കും സൗജന്യ ചികിത്സ.
സര്‍ജിക്കല്‍ കെയര്‍ അടങ്ങുന്ന എമര്‍ജന്‍സി കെയര്‍
തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ വീട്ടില്‍ നിന്ന് തന്നെ അത് ലഭ്യമാക്കാന്‍ ടെലികണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു.
കുറഞ്ഞ ചെലവിലുള്ള, പെട്ടെന്ന് നിര്‍മിക്കാന്‍ സാധിക്കുന്ന ഒഎസ് വൈസറുകളും വെന്റിലേറ്ററുകളും നിര്‍മിച്ചു
കാഴ്ച്ചാവൈകല്യവും അന്ധതയും ഉള്ളവര്‍ക്ക് റിഹാബിലേഷന്‍ കെയര്‍
Recommended Video
സിറ്റി ഹോസ്പിറ്റലുകളില്‍ നവജാത ശിശുക്കള്‍ക്ക് ഐ സ്‌ക്രീനിംഗ്
2900 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമോ, ശമ്പളത്തില്‍ കുറവോ ഇല്ലാതെ ജോലി ഉറപ്പുവരുത്തി.












Click it and Unblock the Notifications