Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ പോലീസ് ക്രൂരത, പെണ്‍കുട്ടിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോലീസ് കസ്റ്റഡിയില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. രാജ്യത്തിന് തന്നെ വലിയ നാണക്കേടായി ഈ സംഭവം മാറിയിരിക്കുകയാണ്. പെണ്‍കുട്ടിയെ പത്ത് ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. അഞ്ച് പോലീസുകാരാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ഈ സ്റ്റേഷനിലെ ഇന്‍ ചാര്‍ജും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന പരാതി ശക്തമായി വരികയാണ്. അതിനിടെയാണ് ഈ നാണക്കേട് ഉണ്ടായിരിക്കുന്നത്.

1

നേരത്തെ ഉത്തര്‍പ്രദേശിലും ക്രൂരമായ ബലാത്സംഗം നടന്നപ്പോള്‍ അത് മൂടിവെക്കാനാണ് പോലീസുകാര്‍ ശ്രമിച്ചത്. ഇത് പോലീസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. റെവയിലെ മംഗാവാനിലുള്ള ലോക്കപ്പില്‍ പെണ്‍കുട്ടിയെ പത്ത് ദിവസത്തോളം അടച്ചിട്ടാണ് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തി. അഞ്ച് പോലീസുകാരാണ് ഉള്ളതെന്നും ഈ പെണ്‍കുട്ടി പറഞ്ഞു. ഒരു കൊലപാതക കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടാണ് ഈ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഈ പെണ്‍കുട്ടി ജയില്‍ കസ്റ്റഡിയിലാണ്.

അതേസമയം കസ്റ്റഡിയില്‍ ഈ ക്രൂരതയില്‍ ഇപ്പോഴും കടുത്ത നടപടികളൊന്നും വന്നിട്ടില്ല. ഒക്ടോബര്‍ പത്തിനാണ് ഈ വിവരം പുറത്തുന്നത്. അഡീഷല്‍ ജില്ലാ ജഡ്ജും, അഭിഭാഷകരുടെ ടീമും ജയിലില്‍ ഇന്‍സ്‌പെക്ഷനായി എത്തിയിരുന്നു. ആ സമയത്താണ് പെണ്‍കുട്ടി പോലീസുകാര്‍ക്കെതിരെ ഈ പരാതി ഉന്നയിച്ചത്. ഇതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എഡിജി. വളരെ ഗൗരവപ്പെട്ട കേസായിട്ടാണ് ഇതിനെ കാണുന്നത്. മെയ് ഒമ്പതിനും മെയ് 21നും ഇടയില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

മൂന്ന് മാസം മുമ്പ് ജയില്‍ വാര്‍ഡനെ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മെയ് 21നാണ് അറസ്റ്റിലായത് എന്നാണ് പറയുന്നത്. ഈ പെണ്‍കുട്ടിയെയും അവരുടെ സുഹൃത്തിനെയും ഇതേ ദിവസമാണ് സുധാ വര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. ജയിലില്‍ അടക്കം പോലീസുകാര്‍ ഉള്ളത് കൊണ്ട് അവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഭയപ്പെട്ടിരുന്നു. കൊലപാതക കേസില്‍ തന്റെ പിതാവിനെയും കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ആരോടും പറയാതിരിക്കാനാണ് അവര്‍ ഭീഷണിപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

Recommended Video

cmsvideo
    റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+