ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണം; മകനെ സൈനികനാക്കും, ഈ അമ്മയുടെ ജീവിതം പ്രചോദനം, വൈറല്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരമ്മ കഠിനമായ അധ്വാനത്തിലാണ്. മകനെ വളര്‍ത്തി ഒരു സൈനികനാക്കണം. അതാണ് അവരുടെ മനസ്സില്‍ ഉള്ളത്. അതിനായി അവര്‍ നടത്തുന്ന ത്യാഗമാണ് ഇപ്പോള്‍ ഭോപ്പാലിലെ ജനതയുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഈ യുവതിയുടെ ജീവിതം തകര്‍ന്ന് പോവുമെന്ന് എല്ലാവരും കരുതിയിരുന്നു.
എന്നാല്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് ഇവര്‍. ഇന്ന് എല്ലാവര്‍ക്കും അത്ഭുത കാഴ്ച്ചയാണ് ഇവര്‍. ജീവിതം പച്ചപിടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇവര്‍. ജീവിതത്തില്‍ ഓട്ടോ ഡ്രൈവറാണ്. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് ഒരിക്കല്‍ പോലും അവര്‍ മാറില്ല. വിശദമായ വിവരങ്ങളിലേക്ക്....

38കാരിയ ജ്യോതി വര്‍മയാണ് ഭോപ്പാലിലെ ഓട്ടോ ഡ്രൈവറായ ആ അമ്മ. ജുമരാത്തി മേഖലയിലെ താമസക്കാരിയാണ് ഇവര്‍. ഭോപ്പാലില്‍ ഇവര്‍ ഓട്ടോ ഓടിക്കുന്ന കാഴ്ച്ച ഒരു അപൂര്‍വതയാണ്. സ്ത്രീകള്‍ ആരും ചെയ്യാത്തൊരു കാര്യമാണ്. പക്ഷേ ജീവിത സാഹചര്യം ജ്യോതി അങ്ങനൊരു കാര്യത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെയാണ് ഇവര്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്.

ഭര്‍ത്താവ് ഇല്ലാതിരുന്നിട്ടും, അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്കാനായിരുന്നു തീരുമാനം. സ്വന്തം ആഭരണങ്ങളെല്ലാം വിറ്റാണ് അവര്‍ ഒരു ഇ ഓട്ടോറിക്ഷ വാങ്ങിയത്. സ്വന്തം മകനെ വളര്‍ത്തി വലിയൊരു ആളാക്കണമെന്ന കഠിനമായ ആഗ്രഹം അവരുടെ മനസ്സിലുണ്ടായിരുന്നു. അതിനായി പണം സമ്പാദിക്കണമെന്നും മനസ്സിലായി. അതാണ് ഇ റിക്ഷ തിരഞ്ഞെടുക്കാന്‍ കാരണം. മകനെ ഒരു സൈനിക ഓഫീസറാക്കണമെന്നാണ് ജ്യോതിയുടെ ആഗ്രഹം.

വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല ഓട്ടോ ഓടിക്കല്‍. ഒരുപാട് തടസ്സങ്ങള്‍ വന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യം അവരെ മുന്നോട്ട് നയിക്കുകയായിരുന്നു. ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ അടക്കം ഇവരെ പരിഹസിച്ചിരുന്നു. ഇവരൊന്നും ഒന്നുമാവാന്‍ പോകുന്നില്ലെന്നായിരുന്നു പരിഹാസം. എന്നാല്‍ താന്‍ തലയുയര്‍ത്തി പിടിച്ചാണ് നടന്നതെന്ന് ജ്യോതി പറഞ്ഞു. ഇവിടെ ഓട്ടോ ഓടിച്ചിരുന്നവരെല്ലാം തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. അവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് ജ്യോതി പറഞ്ഞു.

മകനെ സൈനിക ഓഫീസറാക്കണമെന്ന ആഗ്രഹം തീവ്രമായിട്ടുണ്ടായിരുന്നു. അതിനാണ് രാവും പകലുമില്ലാതെ താന്‍ അധ്വാനിക്കുന്നതെന്നും യുവതി പറഞ്ഞു. എന്റെ ഭര്‍ത്താവും ഒന്നര വര്‍ഷം മുമ്പാണ് ഉപേക്ഷിച്ച് പോയത്. അതിന് ശേഷം ഇഡ്ഡലിയും ദോശയും വില്‍ക്കുന്ന ചെറിയൊരു കട ആരംഭിച്ചിരുന്നിരുന്നു. മകന് വേണ്ടിയായിരുന്നു എല്ലാം. ഒരുപാട് പ്രശ്‌നങ്ങളായിരുന്നു അവിടെയുണ്ടായിരുന്നു. പിന്നീട് ആളുകളുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവിടെ മറ്റ് കുട്ടികളെ എന്റെ മകനെ പരിഹസിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇ റിക്ഷ തിരഞ്ഞെടുത്തതെന്നും ജ്യോതി വ്യക്തമാക്കി.

ഭോപ്പാലിലെ ലേക് വ്യൂ എരിയയിലെ വാന്‍ വിഹാറിലാണ് ഇവര്‍ ഓട്ടോ ഒടിക്കുന്നത്. സ്‌കൂള്‍ കഴിഞ്ഞാല്‍ ജ്യോതിയുടെ പതിനൊന്ന് വയസ്സുള്ള മകനും അമ്മയോടൊപ്പമുണ്ടാകും. മകനെ സമയം കിട്ടുമ്പോഴെല്ലാം പഠിപ്പിച്ച് കൊടുക്കാന്‍ ജ്യോതി സമയം കണ്ടെത്താറുണ്ട്. സ്‌കൂളിലെ കാര്യങ്ങളെല്ലാം അവര്‍ക്കും അറിയാം. വാന്‍ വിവാര്‍ സന്ദര്ശിച്ച ടൂറിസ്റ്റായ ജിതേന്ദ്ര ജ്യോതിയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഒരു സ്ത്രീ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും ജിതേന്ദ്ര പറഞ്ഞു.

മറ്റുള്ളവര്‍ ജ്യോതിയില്‍ നിന്ന് പ്രചോദനം കൊള്ളണമെന്നാണ് ജിതേന്ദ്ര പറയുന്നത്. എന്നാല്‍ ഇത്തരം ജോലികള്‍ ചെയ്യുക ഒരു സ്ത്രീക്ക് അത്ര എളുപ്പമുള്ള കാര്യമാണ്. ഇന്നത്തെ കാലത്ത് പോലും അത് ബുദ്ധിമുട്ടാണ്. മറ്റ് ഓട്ടോ ഡ്രൈവര്‍ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കും. ചില സമയത്ത് ഓട്ടോ സ്റ്റാന്‍ഡില്‍ തന്റെ ഓട്ടോ നിര്‍ത്താന്‍ കൂടി അവര്‍ അനുവദിക്കില്ല. വല്ലാത്ത പ്രശ്‌നങ്ങളാണ് ഓരോ സമയത്തും സംഭവിക്കും. എന്നാല്‍ പോസിറ്റീവായി ഞാന്‍ ചിന്തിക്കും. മുന്നോട്ട് പോവേണ്ടതുണ്ടെന്നും ജ്യോതി വര്‍മ പറഞ്ഞു.












Click it and Unblock the Notifications