ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ

ഭോപ്പാല്‍: സുഹൃത്തുക്കളുമൊക്കെയായി നടക്കുമ്പോള്‍ നമ്മള്‍ ചില തമാശകള്‍ ജീവിതത്തില്‍ കാണിക്കാറുണ്ട്. ചിലപ്പോള്‍ അറിയുക പോലും ചെയ്യാത്ത വിവാഹങ്ങളിലൊക്കെ കയറി പങ്കെടുക്കുകയും, ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇതേ കാര്യം ചിലര്‍ക്ക് ഹോബിയാവാം. മറ്റ് ചിലര്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തത് കൊണ്ട് വിവാഹങ്ങളില്‍ പങ്കെടുക്കുന്നതുമാവാം.

എന്തായാലും ഇത് ഗൗരവപ്പെട്ട കാര്യമാണ്. ഭക്ഷണം കഴിക്കാനായി നടത്തുന്ന ഇത്തരം പരിപാടികള്‍ പിടിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒരു യുവാവിന് അങ്ങനൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. പിന്നീട് നടന്നത് ഏറ്റവും അമ്പരപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ത്രീ ഇഡിയറ്റ്‌സ് എന്ന് ആമിര്‍ ഖാന്‍ ചിത്രത്തില്‍ ആമിര്‍ ഖാനും സുഹൃത്തുക്കളും ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നതും, അത് സ്വന്തം പ്രിന്‍സിപ്പാളിന്റെ വീടാണെന്ന് തിരിച്ചറിയുകയും, പിടിക്കപ്പെടുന്നതുമായ രംഗമുണ്ട്. അതിന് സമാനമായൊരു കാര്യമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു രസത്തിന് വിവാഹം നടക്കുന്ന ഇടത്തേക്ക് എത്തിയ യുവാവ്, ഇനിയിപ്പോള്‍ നല്ല ഭക്ഷണം കഴിച്ചിട്ട് മടങ്ങാമെന്നും കരുതുകയും, അതിന് ശ്രമിക്കുകയുമായിരുന്നു. നല്ല എട്ടിന്റെ പണിയും അതിലൂടെ കിട്ടി.

2

ത്രീ ഇഡിയറ്റ്‌സില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണെങ്കില്‍ ഇവിടെ എംബിഎ വിദ്യാര്‍ത്ഥിയാണ് ക്ഷണിക്കാത്ത വിവാഹത്തിന് സദ്യയുണ്ണാന്‍ എത്തിയത്. എന്നാല്‍ വിവാഹ വേദിയിലേക്ക് ഇരച്ചുകയറി, ഭക്ഷണം കഴിച്ച് മുങ്ങാനുള്ള യുവാവിന്റെ ശ്രമങ്ങള്‍ എല്ലാം പൊളിഞ്ഞിരിക്കുകയാണ്. വരന്റെയും വധുവിന്റെയും ആളുകള്‍ ഇയാളെ കൈയ്യോടെ പൊക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വൈറലായി മാറിയിരിക്കുകയാണ്. യുവാവ് ബുദ്ധിപൂര്‍വം വിവാഹം നടക്കുന്ന ഹാളിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പിടിക്കപ്പെട്ടത്.

3

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

മധ്യപ്രദേശിലാണ് ഈ സംഭവം നടന്നത്. എംബിഎ വിദ്യാര്‍ത്ഥി സമര്‍ത്ഥമായി വിവാഹ വേദിയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്ന് ക്ഷണിച്ചിട്ടെന്ന വ്യാജേന വന്ന് ഭക്ഷണം കഴിച്ച് പോകാനായിരുന്നു പ്ലാന്‍. എന്നാല്‍ ഇയാള്‍ പിടിക്കപ്പെട്ടതിന് പിന്നാലെ ശിക്ഷയും കിട്ടി. ഇയാളെ കൊണ്ട് അവിടെയുള്ള പാത്രങ്ങളെല്ലാം ഇരുവീട്ടുകാരും ചേര്‍ന്ന് കഴുപ്പികുകയായിരുന്നു. നാട്ടിലെല്ലാം ഇയാള്‍ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ വിവരവും പിടിക്കപ്പെട്ട കാര്യവും അറിയുകയും ചെയ്തു. ഇയാള്‍ മറ്റൊരിടത്ത് നിന്ന് ഇവിടേക്ക് പഠിക്കാന്‍ വന്നത് കൊണ്ട് മാനക്കേടില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടുകയായിരുന്നു.

4

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരു യുവാവ് പാത്രങ്ങള്‍ കഴുകുന്നതാണ് ഉള്ളത്. വിവാഹ വേദിയിലേക്ക് വന്നത് ജബല്‍പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ ഭോപ്പാലിലേക്ക് പഠനത്തിനായി വന്നതാണ്. അപ്പോഴാണ് ഈ സംഭവമുണ്ടായത്. ക്ഷണിക്കാതെ വന്ന എംബിഎ വിദ്യാര്‍ത്ഥിയെ തല്ലാനൊന്നും നില്‍ക്കാതെ പാത്രങ്ങളെല്ലാം കഴുകിപ്പിച്ചത് നന്നായെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം വീഡിയോ വൈറലായിരിക്കുകയാണ്. ആജ് തക്കാണ് ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്.

5

യുവാവിനോട് എന്തിനാണ് ഇവിടെ വന്നതെന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാനായിട്ടാണ് എത്തിയതെന്നാണ് യുവാവ് പറയുന്നത്. ആരെങ്കിലും നിന്നെ ക്ഷണിച്ചോ എന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ആരും ക്ഷണിച്ചിട്ടില്ലെന്നും, അല്ലാതെ തന്നെ ഭക്ഷണം കഴിക്കാന്‍ വന്നതുമാണെന്നും യുവാവ് പറയുന്നു. യുവാവിനെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവെന്നും, ഇങ്ങനെ ചെയ്യേണ്ടതില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ പോലീസിന് പരാതി ലഭിച്ചിട്ടില്ല. അതുകൊണ്ട് കേസും എടുത്തിട്ടുണ്ട്. യുവാവിന്റെ പ്രവര്‍ത്തി തെറ്റാണെങ്കിലും, ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ ഇനിയൊരിക്കലും ആരും ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാന്‍ പോകരുതെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+