മേഹൂം ഡോണ്‍; നൃത്തം ചെയ്ത് ആകാശത്തേക്ക് വെടിയുതിര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എ, കുരുക്ക്!!
ദില്ലി: പുതുവത്സരാഘോഷ പരിപാടിയില്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ സരഫ്. നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വെടിയുതിര്‍ത്തത്. അതേസമയം സംഭവം വലിയ വിവാദമായിരിക്കുകയാണ്.
മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ചിത്രമായ ഡോണിലെ മേഹൂം ഡോണ്‍ എന്ന ഗാനത്തിന് ഇയാള്‍ നൃത്തം വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്‌റ്റേജില്‍ വെച്ചായിരുന്നു നൃത്തം. ഇതിനിടയില്‍ പിസ്റ്റള്‍ എടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു എംഎല്‍എ.

ശനിയാഴ്ച്ച രാത്രി കോട്മ ടൗണില്‍ വെച്ചാണ് വിവാദ സംഭവം ഉണ്ടായത്. മധ്യപ്രദേശ് തലസ്ഥാന നഗരിയായ ഭോപ്പാലില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് കോട്മ ടൗണ്‍. അതേസമയം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രി.
എംഎല്‍എക്കെതിരെ കേസെടുത്തതായി കോട്മ പോലീസ് അറിയിച്ചു. സുനില്‍ സരഫ് സംഘടിപ്പിച്ച ന്യൂഇയര്‍ പാര്‍ട്ടിയാണിത്. ഒരുപാട് പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വെടിയുതിര്‍ത്തതിലൂടെ ആര്‍ക്കെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് കോട്മ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അജയ് ബൈഗ പറഞ്ഞു.
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അതേസമയം വീഡിയോയില്‍ കാണുന്ന തോക്ക് യഥാര്‍ത്ഥമല്ലെന്നും, പടക്കം പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോക്കാണെന്നും സുനില്‍ പറഞ്ഞു. ഇതൊരു ദീപാവലി പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോക്കാണ്. പുതുവത്സരത്തെ ആഘോഷിക്കാന്‍ എത്തിയതാണ് ജനങ്ങള്‍. അവര്‍ കേക്ക് മുറിച്ചും, പടക്കം പൊട്ടിച്ചുമാണ് അത് ആഘോഷിച്ചത്. അല്ലാതെ മറ്റൊന്നും ഇതില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസം മുമ്പാണ് സുനില്‍ സരഫ് മറ്റൊരു കേസില്‍ അകപ്പെട്ടത്. ട്രെയിനില്‍ വെച്ച് വിവാഹിതയെ പീഡിപ്പിച്ചതായിരുന്നു കേസ്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയും ഈ കേസിലുണ്ടായിരുന്നു.
നേരത്തെ ബിജെപി നേതാക്കളായ വീഡി ശര്‍മ, ലോകേന്ദ്ര പരാശര്‍, നരേന്ദ്ര സലൂജ എന്നിവരെല്ലാം എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഇത്. എംഎല്‍എയുടെ നടപടി പൊതുജനങ്ങളുടെസുരക്ഷയെ അപകടത്തിലാക്കുന്നതാണ്. പോലീസിനോട് നടപടിക്ക് നിര്‍ദേശിച്ചതായും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഭുവനേശ്വര്‍ ശുക്ല എന്നയാള്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ശര്‍മ സംഭവത്തില്‍ സുനിലിനെ പിന്തുണച്ചു. ഇത് വലിയ വിവിഷയമല്ല, പോലീസ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ശ്രദ്ധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications