Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

ഭോപ്പാൽ; രാജ്യസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഉപതിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണെന്നതിനാൽ ബിജെപിക്കും കോൺഗ്രസിനും ഇനിയുള്ള നാളുകൾ നിർണായകമാണ്. ഇതിനോടകം തന്നെ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾ ഇരു ക്യാമ്പുകളിലും ആരംഭിച്ച് കഴിഞ്ഞു.

എന്നാൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞ് പോക്ക് തുടക്കം മുതൽ തന്നെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി വളഞ്ഞ തന്ത്രങ്ങൾ പയറ്റുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

 നിർണായകം

നിർണായകം

ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിലേക്ക് പോയതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണത്. തുടർന്ന് ബിജെപി അധികാരത്തിലേറെയെങ്കിലും പാർട്ടിയിൽ കടുത്ത ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്.

 സിന്ധ്യയ്ക്കെതിരെ പടയൊരുക്കം

സിന്ധ്യയ്ക്കെതിരെ പടയൊരുക്കം

സിന്ധ്യയുടേയും കോൺഗ്രസ് വിമതരുടേയും വരവിൽ തുടക്കം മുതൽ തന്നെ സംസ്ഥാന നേതാക്കളിൽ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് ദേശീയ നേതൃത്വവമായിരുന്നു എംഎൽഎമാരെ ചാടിക്കുന്നതിന് ചുക്കാൻ പിടിച്ചത്. എന്നാൽ സിന്ധ്യയോടുള്ള കടുത്ത എതിർപ്പ് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്കാണ് വഴിവെച്ചത്.

 രാഷ്ട്രീയ ഭാവി

രാഷ്ട്രീയ ഭാവി

സിന്ധ്യയുടേയും കൂട്ടരുടേയും വരവ് തങ്ങളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയാണ് നേതാക്കളിൽ പലർക്കും. ആദ്യ ഘട്ട മന്ത്രിസഭ വികസനത്തിൽ കൂറുമാറിയെത്തിയവർക്ക് രണ്ട് മന്ത്രിസ്ഥാനം നൽകിയത് കല്ലുകടിയായി. ഉപതിരഞ്ഞെടുപ്പിന് കൂറുമാറിയെത്തിയവരെ മാത്രമേ മത്സരിപ്പിക്കൂള്ളൂവെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനം സ്ഥാനമോഹികളായ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

തുടർച്ചയായി നേതൃത്വം അവഗണിച്ചതോടെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. നേതൃത്വത്തിനോട് ഇടഞ്ഞ് ഇതിനോടകം മൂന്ന് പ്രമുഖരാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയത്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കെത്തിയ പ്രേംചന്ദ് ഗുഡ്ഡു, എന്നിവരാണ് കോൺഗ്രസിൽ എത്തിയത്.

 പാർട്ടി വിടും

പാർട്ടി വിടും

ഇനിയും നിരവധി നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മാത്രമല്ല മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും അവകാശപ്പെടുന്നുണ്ട്. സിന്ധ്യയോടുള്ള അമർഷം ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്ന ഭയം ബിജെപി ക്യാമ്പിൽ ശക്തമാണ്.പ്രത്യേകിച്ച് ഗ്വാളിയാർ-ചമ്പൽ മേഖലയിൽ.

Recommended Video

cmsvideo
    സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
     ഗ്വാളിയാർ-ചമ്പൽ പ്രദേശം

    ഗ്വാളിയാർ-ചമ്പൽ പ്രദേശം

    സിന്ധ്യയുടെ സ്വാധീന കേന്ദ്രമായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്ത് 15 മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. കനത്ത പോരാട്ടത്തിനാകും ഇത്തവണ ഇവിടം സാക്ഷ്യം വഹിക്കുക. ഇവിടം കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണെങ്കിലും ഇക്കുറി സിന്ധ്യ തങ്ങൾക്കൊപ്പമില്ലെന്നത് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മാത്രമല്ല സിന്ധ്യ ഇക്കുറി ബിജെപി പക്ഷത്തുമാണ്.

     സിന്ധ്യയുടെ സാന്നിധ്യം

    സിന്ധ്യയുടെ സാന്നിധ്യം

    അതേസമയം ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യയുടെ സാന്നിധ്യം ബിജെപിക്ക് ജീവൻമരണ പോരാട്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളോട് പരാജയപ്പെട്ട ബിജെപി നേതാക്കളിൽ പലരും ഇവിടെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പച്ചിരുന്നു. എന്നാൽ നേതൃത്വം ഇത് അവഗണിച്ചു.

     തടയിടാൻ നേതാക്കൾ

    തടയിടാൻ നേതാക്കൾ

    അതുകൊണ്ട് തന്നെ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തിയിലാണ് . ഇവർ ബിജെപിക്ക് പാലം വലിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പ് സിന്ധ്യയ്ക്കും നിർണായകമാണ്. തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും ബിജെപിയിലെ സിന്ധ്യയുടെ രാഷ്ട്രീയ ഭാവി. ഇതിന് തടയിടുകയെന്ന ലക്ഷ്യവും പാർട്ടിക്കുള്ളിൽ ഉണ്ട്.

     കോടികൾ വകമാറ്റി

    കോടികൾ വകമാറ്റി

    അതേസമയം നിലവിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനും ഉപതിരഞ്ഞെടുപ്പ് വിജയിക്കാനും ബിജെപി വളഞ്ഞ വഴികൾ തേടുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ കോടി കണക്കിന് വരുന്ന തുക ബിജെപി വകമാറ്റുകയാണെന്ന് കോൺഗ്രസ് എംഎൽഎ ഗോവിന്ദ് സിംഗ് പറഞ്ഞു.

     ചീഫ് സെക്രട്ടറിക്ക് കത്ത്

    ചീഫ് സെക്രട്ടറിക്ക് കത്ത്

    ഇതിനെതിരെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായും സിംഗ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 മണ്ഡലങ്ങളിലേക്കുമുള്ള കോടിക്കണക്കിന് തുകയാണ് ബിജെപി വകമാറ്റുന്നത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇക്ബാൽ സിംഗിന് താൻ കത്തയച്ചിട്ടുണ്ട്, ഗോവിന്ദ് സിംഗ് പിടിഐയോട് പറഞ്ഞു.

     തൊഴിൽ ദിനങ്ങൾ

    തൊഴിൽ ദിനങ്ങൾ

    തന്റെ ജില്ലയായ ബിന്ദിൽ പദ്ധതിയുടെ നടത്തിപ്പിനായി വൻ തുക അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നില്ല. ഈ തുകയെല്ലാം വലിയ തോതിൽ ഉപതിരഞ്ഞെടപ്പിന് വേണ്ടി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. ഇക്കാര്യത്തിൽ ചീറ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലേങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഗോവിന്ദ് പറഞ്ഞു.

     തള്ളി ബിജെപി

    തള്ളി ബിജെപി

    അതേസമയം കോൺഗ്രസിന്റെ ആരോപണത്തെ തള്ളി ബിജെപി രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി വക്താവ് ദീപക് വിജയ് വർഗിയ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായത് കൊണ്ടാണ് കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിജയ് വർഗിയ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+