അമ്മാവന്റെ മക്കളുമായി സംസാരിച്ചതിന് പെൺകുട്ടികളെ തല്ലിചതച്ചു; അമ്മയടക്കം ഏഴ് പേർ അറസ്റ്റിൽ
അമ്മാവന്റെ മക്കളുമായി സംസാരിച്ചതിന് പെൺകുട്ടികളെ തല്ലിചതച്ചു; അമ്മയും സഹോദരങ്ങളും അടക്കം ഏഴ് പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് രണ്ട് പെൺകുട്ടികൾക്ക് കഴിഞ്ഞ ദിവസം ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത്. അമ്മാവന്റെ ആൺമക്കളോട് ഫോണിൽ സംസാരിച്ചുവെന്ന് ആരോപിച്ചാണ് ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികളെ അമ്മയും ബന്ധുക്കളും ചേർന്ന് പരസ്യമായി തല്ലിചതച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടികളുടെ അമ്മ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അക്രമണം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്നയാൾ പകർത്തിയ വീഡിയോയിൽ അതിക്രൂരമായി പെൺകുട്ടികളെ മർദിക്കുന്നത് കാണാം. വേദനകൊണ്ട് പുളയുന്ന ഇവർ കാല് പിടിച്ച് കേണാപേക്ഷിച്ചിട്ടും ദുരഭിമാനത്തിന്റെ പേരിൽ ബന്ധുക്കൾ മർദനം തുടരുകയായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചും വടികൊണ്ടും കല്ലുകൊണ്ടും മർദിക്കുകയായിരുന്നു.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
Recommended Video

ധാർ ജില്ലയിലെ പീപൽവ ഗ്രാമത്തിൽ ജൂൺ 22നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. 19ഉം 20ഉം വയസുള്ള പെൺകുട്ടികളെയാണ് വീട്ടുകാർ തന്നെ ക്രൂരമായി മർദിച്ചത്. തുടക്കത്തിൽ ഭയം മൂലം പെൺകുട്ടികൾ പരാതി നൽകാൻ തയാറായില്ലെങ്കിലും പിന്നീട് ഒരാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. മർദിക്കുന്നതിന് മുൻപ് പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരുടെയും ആരോഗ്യ പരിശോധന നടത്തുകയും സംഭവസ്ഥനം പരിശോധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലും സമാനസംഭവമുണ്ടായിരുന്നു. ഭർതൃവീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിതാവും സഹോദരങ്ങളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications