ബ്രാഹ്മണര്‍ക്കെതിരെ 'വാവിട്ട' പരാമര്‍ശം; ബിജെപി നേതാവ് പാര്‍ട്ടിക്ക് പുറത്ത്, പോലീസ് കേസ് വേറെ!!
ഭോപ്പാല്‍: ബ്രാഹ്മണര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പ്രിതം സിംഗ് ലോധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പരാമര്‍ശം വലിയ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇന്ന് രാവിലെ അദ്ദേഹത്തെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയിരുന്നു.

തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവാണ് പ്രിതം സിംഗ് ലോധി. പ്രമുഖ യോദ്ധാവായ അവന്തിഭായ് ലോധിയുടെ സ്മരണ ദിവസം നടന്ന ചടങ്ങിലാണ് വിവാദ പരാമര്‍ശം ലോധി നടത്തിയത്.
ബ്രാഹ്മണരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു പ്രിതം സിംഗ്. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഡ്ഡികളാക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ബ്രാഹ്മണരെന്ന് പ്രിതം സിംഗ് പറഞ്ഞു. ഈ പരാമര്‍ശം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ബിജെപിയുടെ യൂത്ത് വിംഗ് നേതാവ് പ്രവീണ്‍ മിശ്ര പ്രിതം സിംഗിനെതിരെ പരാതി നല്‍കുകയും, പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം വളര്‍ത്തുന്നതാണ് പ്രിതത്തിന്റെ പരാമര്‍ശമെന്ന് പ്രവീണ്‍ മിശ്ര പറഞ്ഞു. അതേസമയം പ്രിതത്തിനെതിരെ നിലവില്‍ 37 കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമത്തിനുള്ള കേസും, രണ്ടെണ്ണം വധക്കേസുമാണ്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതിയുമായി വളരെ അടുപ്പമുള്ള നേതാവാണ് പ്രിതം സിംഗ്. 2013ലും 2018ലും ബിജെപി ടിക്കറ്റില്‍ പിച്ചോരെ മണ്ഡലത്തില്‍ നിന്ന് പ്രിതം മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ശിവപുരി ജില്ലയില്‍ ഇപ്പോഴും പ്രിതത്തിന് സ്വാധീനമുണ്ട്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ കാക്കാജുവിനെതിരെയാണ് കഴിഞ്ഞ രണ്ട് തവണയും അദ്ദേഹം മത്സരിച്ചത്. 2018ല്‍ വെറും 2500 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം തോറ്റത്. ശിവപുരിയിലെ കരയ്യ ഗ്രാമത്തിലായിരുന്നു പ്രിതത്തിന്റെ പരിപാടി നടന്നത്. ആളുകളുടെ പണവും പ്രതാപവും ഉപയോഗിച്ച് ബ്രാഹ്മണര്‍ വളരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വലിയ കുടുംബത്തില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളുടെ വീട്ടില്‍ നിന്ന് ഈ ബ്രാഹ്മണര്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സുന്ദരികള്‍ മുന്‍നിരയില്‍ ഇരുത്താനും, വയസ്സായവരെ പിന്‍നിരയില്‍ ഇരുത്താനുമാണ് ഈ ബ്രാഹ്മണര്‍ ആഗ്രഹിക്കുന്നതെന്നും പ്രിതം ആരോപിച്ചിരുന്നു. അതേസമയം യുപിയില്‍ ബ്രാഹ്മണ വോട്ടുകള്‍ നഷ്ടമായത് തിരിച്ചടിയായി നില്‍ക്കെയാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായത്.
ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
പാര്‍ട്ടി ബ്രാഹ്മണരുടെ വിശ്വാസത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനൊരു പരാമര്‍ശം വന്ന ഉടനെ നടപടിയെടുക്കാന്‍ കാരണവും അതാണ്. ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭഗവാന്‍ദാസ് ശബ്‌നാനി പറഞ്ഞു.












Click it and Unblock the Notifications