കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ടവളെ മണിയറയില്‍ അടക്കം ചെയ്ത് ഭര്‍ത്താവ്: സഹികെട്ട് അയല്‍വാസികള്‍ ചെയ്തത് ഇക്കാര്യം

Google Oneindia Malayalam News

ദില്ലി: ഭാര്യയോട് നമുക്കൊക്കെ എത്ര സ്‌നേഹമുണ്ടാകും. കൃത്യമായി പറയാനാവില്ല അല്ലേ. എന്നാല്‍ മധ്യപ്രദേശില്‍ ഓംകാര്‍ദാസ് മോംഗ്ര എന്നയാളുടെ ഭാര്യ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത്. മരണത്തിന് പോലും ഞങ്ങളെ വേര്‍പിരിക്കാനാവില്ലെന്നാണ് ഇയാള്‍ പറയുന്നത്.

1

ഇയാള്‍ ദിണ്ഡോരി ജില്ലയില്‍ നിന്നുള്ള ഒരു അധ്യാപകനാണ്. എന്നാല്‍ മൃതദേഹത്തെ ദഹിപ്പിക്കാനാണോ അടക്കം ചെയ്യാനോ ഇയാള്‍ സമ്മതിച്ചില്ല. പകരം വീട്ടിനുള്ളില്‍ തന്നെ അടക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

വീട്ടുകാരുടെ എതിര്‍പ്പൊന്നും ഇയാള്‍ കാര്യമാക്കിയില്ല. വീടിനുള്ളില്‍ ശവക്കല്ലറ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് ആരാധനാലയമാക്കാനാണ് ഇയാള്‍ തീരുമാനിച്ചത്. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇയാളുടെ ഭാര്യ രുക്മിണി അസുഖബാധിതയായി മരിച്ചത്.

അനീമിയ ബാധിച്ച് പത്ത് വര്‍ഷത്തോളമായി ഇവര്‍ ചികിത്സയിലായിരുന്നു ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു ഡിണ്ടോരിയിലെ ബിര്‍സമുണ്ട സ്‌റ്റേഡിയത്തിന് സമീപത്താണ് ഓംകാര്‍ദാസ് മൊഗ്രെയുടെ വീടുള്ളത്. ഭാര്യയില്ലാതെ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ലെന്ന് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞു. ഇതോടെയാണ് ബന്ധുക്കള്‍ വഴങ്ങിയത്.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

എന്നാല്‍ തീരുമാനത്തില്‍ വലിയ വിമര്‍ശനവും ഓംകാര്‍ദാസ് നേരിടുന്നുണ്ട്. സമാധി കേന്ദ്രമായി മാറ്റിയിരിക്കുകയാണ് ഇയാള്‍. തുടര്‍ന്ന് ഇതിന് ചുറ്റും പൂക്കളും വിതറി. ഭാര്യയുടെ മൃതദേഹത്തിന് അടുത്ത് തന്നെ ഇയാള്‍ ഉറങ്ങി. ഭാര്യയുമായി പിരിയാന്‍ തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇയാളുടെ നടപടികള്‍.

സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍

എന്നാല്‍ വീടിനുള്ളില്‍ ഭാര്യയെ അടക്കം ചെയ്യുന്നതിനോട് ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ക്കോ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് വൈകാതെ വഴങ്ങേണ്ടി വന്നു. ഓംകാര്‍ദാസിനൊപ്പം കുഴിമാടം കുഴിക്കാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്തു.

അതേസമയം ഓംകാര്‍ ദാസിന്റെ നടപടിയില്‍ നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. ഇവര്‍ ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്. മൃതദേഹം ശരിയായ രീതിയില്‍ അടക്കം ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടക്കം ചെയ്ത മൃതദേഹത്തെ വീണ്ടും പുറത്തെടുക്കാന്‍ വന്ന അധികൃതരെ ഓംകാര്‍ ദാസ് തടഞ്ഞു.

മനുഷ്യരും ആത്മാക്കളും തമ്മില്‍ ഞാന്‍ വ്യത്യാസം കാണുന്നില്ല. അവര്‍ തുല്യരാണ്. അതുകൊണ്ട് അവരും ഞാനും തുല്യരാണ്. അതുകൊണ്ട് എന്റെ ഭാര്യയോട് വിടപറയാന്‍ പറ്റില്ല. മരണം സംഭവിച്ചാലും ഭാര്യയെ വിട്ടുപിരിയില്ലെന്ന് ഓംകാര്‍ ദാസ് പറഞ്ഞു. അതേസമയം മൃതദേഹം ജില്ലാ ഭരണകൂടം പുറത്തെടുത്തിട്ടുണ്ട്. ഇത് വേറെ സ്ഥലത്ത് അടക്കം ചെയ്യും. ഭാര്യയുടെ മരണത്തില്‍ ഓംകാര്‍ ദാസ് തകര്‍ന്നുപോയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

English summary
madhya pradesh man buries wife at home neighbour gaves complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X