Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ച് 'മരിച്ചയാള്‍' രണ്ട് വര്‍ഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാര്‍

ഭോപ്പാല്‍: കൊവിഡ് ബാധിച്ച് രണ്ട് വര്‍ഷം മുന്‍പ് 'മരിച്ച' ആള്‍ ജീവനോടെ തിരിച്ചെത്തി. മധ്യപ്രദേശില്‍ ധര്‍ ജില്ലയില്‍ ആണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. കമലേഷ് പട്ടീദാര്‍ എന്ന 35 കാരനാണ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം ജീവനോടെ തിരിച്ചെത്തിയിരിക്കുന്നത്. 'മൃതദേഹം' സ്വീകരിച്ച് തങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ വരെ നടത്തിയതാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നും കമലേഷ് പട്ടീദാറിന്റെ ബന്ധുക്കള്‍ പറയുന്നു. 2021 ല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് കമലേഷ് പട്ടീദാറിന് രോഗം ബാധിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലെ ഒരു ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത് എന്ന് കണ്‍വന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാം സിംഗ് റാത്തോഡ് പറഞ്ഞു.

covid

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കമലേഷ് പട്ടീദാര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വഡോദരയിലെ ആശുപത്രിയില്‍ എത്തി അവര്‍ നല്‍കിയ മൃതദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി. എന്നാല്‍ ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കമലേഷ് പട്ടീദാറിന് ജീവനുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നും രാം സിംഗ് റാത്തോഡ് പറഞ്ഞു.

ശനിയാഴ്ച രാവിലെയോടെ ആണ് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. രാവിലെ 6 മണിയോടെ കരോഡ്കല ഗ്രാമത്തിലെ തന്റെ അമ്മായിയുടെ വീടിന്റെ വാതിലില്‍ മുട്ടിയ കമലേഷ് പട്ടീദാറിനെ കണ്ട് കുടുംബാംഗങ്ങള്‍ അമ്പരന്നുപോയി. ഇത്രയും നാള്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ച് കമലേഷ് പട്ടീദാര്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ബന്ധു മുകേഷ് പട്ടീദാര്‍ പറയുന്നത്.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

കമലേഷ് പട്ടീദാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമെ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമാകൂ എന്നാണ് കണ്‍വന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാം സിംഗ് റാത്തോഡ് പറയുന്നത്. അതേസമയം മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് കമലേഷ് പട്ടീദാറിന്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+