Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എഞ്ചിന് തീപിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു

ഭോപ്പാല്‍: ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച മധ്യപ്രദേശിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. ഒരു ഗുഡ്സ് ട്രെയിന്‍ മറ്റൊരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ട്രെയിനുകളിലൊന്നിന്റെ എഞ്ചിന് തീപിടിച്ചു. ട്രെയിനുകളുടെ ബോഗികള്‍ ട്രാക്കില്‍ മറിഞ്ഞ് കിടക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ ഒരു ട്രെയിനിലെ ലോക്കോ പൈലറ്റ് മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കട്‌നി പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബിലാസ്പൂര്‍ മുതല്‍ കട്നി വരെയുള്ള റെയില്‍വേ റൂട്ടില്‍ ഷഹ്‌ദോലിന് 10 കിലോമീറ്റര്‍ മുമ്പാണ് അപകടം നടന്നത്.

goods train

ഒരു എഞ്ചിനു മുകളില്‍ മറ്റൊരു ട്രെയിനിന്റെ എഞ്ചിന്‍ കയറും വിധമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായതെന്ന് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ അതോറിറ്റി ഹെല്‍പ്പ് ലൈന്‍ നമ്പര്‍-1072 സജ്ജീകരിച്ചിട്ടുണ്ട്.

ഈ പാതയിലെ 10 ട്രെയിനുകള്‍ റദ്ദാക്കുകയും ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് റെയില്‍വേ അറിയിച്ചു. റെയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതയില്‍ നടക്കുന്നുണ്ട് എന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+