കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പേടി; വീണ്ടും എംഎല്‍എമാരുടെ യോഗം ചേരാന്‍ കമല്‍നാഥ് സര്‍ക്കാര്‍

Google Oneindia Malayalam News

ഭോപ്പാല്‍: കര്‍ണാടകത്തിലേയും ഗോവയിലേയും രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും എംഎല്‍എമാരുടെ യോഗം ചേരാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ചയാണ് ഭരണകക്ഷിയിലെ മുഴുവന്‍ എംഎല്‍എമാരുടേയും യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

 kamalnathamithsha

സഖ്യകക്ഷികളായ എസ്പി, ബി‌എസ്‌പി, എംഎല്‍എമാരേയും സ്വതന്ത്രരേയും ഉള്‍പ്പെടെ കമല്‍നാഥ് തന്‍റെ വസതിയില്‍ നടക്കുന്ന അത്താഴ വിരുന്നിന് ക്ഷണിച്ചിരിക്കുകയാണ്. നേരത്തേ ജുലൈ ഏഴിനും 11 നും മുഴുവന്‍ എംഎല്‍എമാരുടേയും യോഗം ഇത്തരത്തില്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്തിരുന്നു.
തന്നേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ബിഎസ്പി എംഎല്‍എയായ റാം ഭായ് പറഞ്ഞു. തന്‍റെ പിന്തുണ കോണ്‍ഗ്രസിന് മാത്രമാണെന്നും റാം ഭായ് വ്യക്തമാക്കി.

<strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?</strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന സര്‍ക്കാരിനെ ബിജെപി മറിച്ചിടുന്നത് തടയാനായി ഒരുങ്ങിയിരിക്കണമെന്ന് കമല്‍നാഥ് നേരത്തേ എംഎല്‍എമാരോട് വ്യക്തമാക്കിയിരുന്നു. .എംഎല്‍എമാരോട് ഭോപ്പാല്‍ വിട്ട് പോകരുതെന്നും ആവശ്യമെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായിരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു.ഇവരെ കൂടെ നിര്‍ത്താനുളള ബിജെപി ശ്രമം പരാജയപ്പെടുകയായിരുന്നു.

<strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'</strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

English summary
Madhyapradesh MLA's to meet on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X