നടന്‍ വിജയ് നികുതി അടയ്ക്കും, പിഴ അടയ്‌ക്കേണ്ട, സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ വിജയ്‌യ്ക്ക് ആശ്വാസം. നടന് പിഴ ചുമത്തിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനായിരുന്നു നികുതിയിളവ് ആവശ്യപ്പെട്ട് വിജയ് കോടതി സമീപിച്ചത്. എന്നാല്‍ രൂക്ഷമായ ഭാഷയിലായിരുന്നു നടനെ കോടതി വിമര്‍ശിച്ചത്. ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചതിന് പിഴയും ഏര്‍പ്പെടുത്തിയിരുന്നു.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം നികുതി പണം മുഴുവന്‍ അടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരമൊരു പരാമര്‍ശം പിന്‍വലിക്കപ്പെടണമെന്ന് വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഒരുലക്ഷം രൂപയുടെ പിഴയായിരുന്നു വിജയ്‌യ്ക്ക് ചുമത്തിയത്. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31ന് നടക്കും. സിംഗില്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സമാന കേസുകളിലൊന്നും ഉണ്ടാവാത്ത പരാമര്‍ശങ്ങളാണ് തനിക്കെതിരെ ഉണ്ടായതെന്ന് നടന്‍ പറയുന്നു. നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാന്‍ എല്ലാ പൗരന്മാര്‍ക്കും എന്നതുപോലെ താരങ്ങള്‍ക്കും അവകാശമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നികുതി വകുപ്പ് നോട്ടീസ് നല്‍കിയാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രവേശന നികുതി അടയ്ക്കാന്‍ വിജയ് തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു. വിജയ്‌യ്‌ക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. നൂറുകണക്കിന് പേര്‍ നികുതിയിളവിന് കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം വിജയ്‌യെ ദേശവിരുദ്ധനായി ചിത്രീകരിക്കുന്നതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
സിനിമയിലെ ഹീറോസ് യഥാര്‍ത്ഥ ജീവിതത്തില്‍ അത് പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ നികുതി അടയ്ക്കാതെ വഴിമാറി നടക്കുകയാണ്. രാജ്യം കെട്ടിപ്പടുക്കാന്‍ വരുമാനം ആവശ്യമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. സാക്ഷ്യപത്രത്തില്‍ എന്താണ് തൊഴില്‍ എന്ന് പോലും വെളിപ്പെടുത്താതെയാണ് വിജയ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തിയിരുന്നു. വളരെ പ്രമുഖനായൊരു നടനാണ് വിജയ്. അദ്ദേഹം കൃത്യമായി നികുതി അടയ്ക്കണമെന്നും ജഡ്ജി പറഞ്ഞിരുന്നു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications