കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യ ദിനത്തിൽ പാടേണ്ടത് ദേശീയ ഗാനമല്ല !!! യോഗിയുടെ ഉത്തരവ് പാലിച്ചും തള്ളിയും മദ്രസകള്‍!!!

ചില മദ്രസകള്‍ ദേശീയ ഗാനം പാടി വീഡിയോ റെക്കോഡ് ചെയ്തപ്പോള്‍ ചില മദ്രസകളുടെ ആഘോഷം സാരേ ജഹാംസെ ആച്ചാ പാടിക്കൊണ്ടായിരുന്നു.

Google Oneindia Malayalam News

ലഖ്നൗ: യുപിയിൽ യോഗിയുടെ ഉത്തരവ് ലംഘിച്ചും പാലിച്ചു മദ്രസകൾ. മദ്രസകളിൽ കുട്ടികളും അധ്യാപകരും ദേശീയ ഗാനം ചൊല്ലുന്നതിന്റേയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റേയും ദൃശ്യങ്ങൾ പകർത്തി അയക്കണമെന്നുള്ള നിർദേശത്തോട് യുപി മദ്രസകൾ ഇരുതരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച ഉത്തരവാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്.

മാണിക് സർക്കാരിന്റെ പ്രഭാഷണത്തിന് ആകാശവാണിയിൽ വിലക്ക്!!! ഉള്ളടക്കത്തിൽ ചിലർക്ക് കല്ലുകടി!!!

independence day

പൊതുവെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഗാനം ചൊല്ലാറില്ലെന്നാണ് മദ്രസകളുടെ വാദം. ആ കീഴ്വഴക്കമാണ് പിന്തുടർന്നതെന്നും മദ്രസകൾ അറിയിച്ചു.കൂടാതെ ദേശീയ ഗാനം ബ്രിട്ടീഷ് രാജാവിനെ പ്രകീർത്തിച്ചു കൊണ്ട് രചിക്കപ്പെട്ടതാണ്. സ്വാതന്ത്ര ദിനത്തിൽ ദേശീയ ഗാനം ചൊല്ലുന്നത് സ്വാതന്ത്ര സമരസേനാനികളെ താഴ്ത്തുന്നതിന് തുല്യമാണെന്നും മദ്രസ അധികൃതർ അറിയിച്ചു.

മദ്രസകളുടെ സ്വാതന്ത്ര്യ ദിനാഘോഷം

മദ്രസകളുടെ സ്വാതന്ത്ര്യ ദിനാഘോഷം

ചില മദ്രസകള്‍ ദേശീയ ഗാനം പാടി വീഡിയോ റെക്കോഡ് ചെയ്തപ്പോള്‍ ചില മദ്രസകളുടെ ആഘോഷം സാരേ ജഹാംസെ ആച്ചാ പാടിക്കൊണ്ടായിരുന്നു. വര്‍ഷങ്ങളായി വന്‍ പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന് മദ്രസ അധികൃതർ അറിയിച്ചു.

യോഗിയുടെ ഉത്തരവ് പാലിച്ചും ലംഘിച്ചു മദ്രസകൾ

യോഗിയുടെ ഉത്തരവ് പാലിച്ചും ലംഘിച്ചു മദ്രസകൾ

യോഗിയുടെ ഉത്തരവിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരവ് പാലിക്കാൻ തയ്യാറായില്ല.ചില സ്ഥലങ്ങളിൽ ഉത്തരവിനെതിരെ മതപണ്ഡിതൻമാർ രംഗത്തെത്തിയിരുന്നു.

ദേശീയ ഗാനം ചൊല്ലിയില്ല

ദേശീയ ഗാനം ചൊല്ലിയില്ല

യുപിയിലെ ചില മദ്രസകൾ ദേശീയ ഗാനം ആലപിക്കാതെയാണ് സ്വതന്ത്ര്യ ദിനം ആഘോഷിച്ചത്.ബറെയ്ലിയിലെ ഒരു പ്രമുഖ മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നെങ്കിലും ദേശീയ ഗാനം ചൊല്ലിയില്ല. പകരം സാരേ ജഹാംസെ അച്ചാ ഗാനമാണ് പാടിയത്. കൂടാതെ മദ്രസ അധികൃതർ ഇതിന്റെ വീഡിയോ എടുത്തില്ല.കൂടാതെ ആഘോഷ പരിപാടികൾ ചിത്രീകരിക്കാൻ മാധ്യമങ്ങളേയും അനുവദിച്ചില്ല.

സർക്കാരിന്റെ ഉത്തരവ് പരീക്ഷണം

സർക്കാരിന്റെ ഉത്തരവ് പരീക്ഷണം

യോഗിയുടെ ഉത്തരവ് ജനങ്ങളുടെ ദേശഭക്തിയെ പരീക്ഷിക്കാനുള്ളതായിരുന്നുവെന്നും അത് തെറ്റായ തീതിയാണെന്നും മദ്രസ അധികൃതർ പറഞ്ഞു.

കീഴ്വഴക്കം

കീഴ്വഴക്കം

പൊതുവെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഗാനം ചൊല്ലാറില്ലെന്നാണ് മദ്രസകളുടെ വാദം. ആ കീഴ്വഴക്കമാണ് പിന്തുടർന്നതെന്നും മദ്രസകൾ അറിയിച്ചു.കൂടാതെ ദേശീയ ഗാനം ബ്രിട്ടീഷ് രാജാവിനെ പ്രകീർത്തിച്ചു കൊണ്ട് രചിക്കപ്പെട്ടതാണ്. സ്വാതന്ത്ര ദിനത്തിൽ ദേശീയ ഗാനം ചൊല്ലുന്നത് സ്വാതന്ത്ര സമരസേനാനികളെ താഴ്ത്തുന്നതിന് തുല്യമാണെന്നും മദ്രസ അധികൃതർ അറിയിച്ചു.

യോഗിയുടെ ഉത്തരവ്

യോഗിയുടെ ഉത്തരവ്

സ്വാതന്ത്ര്യ ദിനത്തില്‍ യുപിയിലെ മദ്രസകളിൽ നടക്കുന്ന മുഴുവന്‍ പരിപാടികളും പകര്‍ത്തി സൂക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ യുപിയിലെ മദ്രസകള്‍ക്ക് നൽകിയിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ടായിരുന്നു

English summary
Amid the UP government's order to madrassas to celebrate+ Independence Day and video-record it as a proof, most of them at the eastern and central parts of UP celebrated the occasion with traditional zeal, claiming they have always been doing so.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X