മാണിക് സർക്കാരിന്റെ പ്രഭാഷണത്തിന് ആകാശവാണിയിൽ വിലക്ക്!!! ഉള്ളടക്കത്തിൽ ചിലർക്ക് കല്ലുകടി!!!
ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സന്ദേശമാണ് ഭേദഗതി വരുത്തി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ദില്ലി: രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാൻ ദൂരദർശനും ആകാശവാണി വിസമ്മതിച്ചു. ദൂരദര്‍ശനും, ഓള്‍ ഇന്ത്യ റേഡിയോക്കുമെതിരെ സിപിഎം കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്. മാണിക് സർക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിഷേധിച്ചതെന്ന് സിപിഎം അഭിപ്രായപ്പെട്ടു. ദൂരദർശനും പ്രസാർ ഭാരതിയും ആർഎസ്എസിന്റെയോ ബിജെപിയുടെയോ സ്വകാര്യ സ്വത്തല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു.ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി അടക്കമുള്ള പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ആഗസ്റ്റ് 15ന് സംപ്രേഷണം ചെയ്യുന്നതിനായി 12നു തന്നെ മാണിക് സർക്കാരിന്റെ പ്രസഗം ദൂരദർശനും എഐആറും റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി 7 മണിയോടെ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഭേദഗതി വരുത്തിയാലേ സംപ്രേഷണം ചെയ്യൂ എന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ നിലപാട്. സ്വാതന്ത്ര്യദിനത്തിന്റെ പവിത്രത പ്രകീര്‍ത്തിക്കുന്ന പരമാര്‍ശങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഭാഷണത്തില്‍ എഐആര്‍ ഭേദഗതി ആവശ്യപ്പെട്ടത്.

ഏകാതിപത്യ നിലപാട്
ദൂരദർശനും പ്രസാർ ഭാരതിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ രംഗത്തെത്തിട്ടുണ്ട്.ജനാധിപത്യവിരുദ്ധവും ഏകാതിപത്യവും അസഹിഷ്ണുതാപരവുമായ നടപടിയാണ് ദൂരദർശന്റേയും പ്രസാർ ഭാരതിയുടേതുമെന്ന് മാണിക് സർക്കാർ വിമർശിച്ചു.

പ്രസംഗത്തിന്റെ ഉള്ളടക്കം
രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണതയെ വിമര്‍ശിക്കുന്നതായിരുന്നു മാണിക് സർക്കാരിന്റെ പ്രസംഗം. ‘നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സവിശേഷതയുള്ള രാജ്യമാണ് ഇന്ത്യ. മതനിരപേക്ഷതയാണ് രാജ്യത്ത് ഐക്യം നിലനിര്‍ത്തുന്നത്. എന്നാല്‍, ഇവയെല്ലാം കടുത്ത ഭീഷണി നേരിടുകയാണെന്നും, വര്‍ഗീയതയുടെ പേരിലുള്ള വിഭാഗീയതയാണ് രാജ്യത്ത് ശക്തിപെടുന്നതെന്നുമായിരുന്നു' അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താനാണ് പ്രസാർ ഭാരതിയും ദൂരദർശനം ആവശ്യപ്പെട്ടത്

പ്രസംഗം സംപ്രേഷണം ചെയ്താൽ
മാണിക് സർക്കാരിന്റെ പ്രസംഗത്തിൽ ഉള്ളടക്കത്തിലുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് മാറ്റം വരുത്താൻ പ്രസാർ ഭാരതി ആവശ്യപ്പെട്ടത്. ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം സംപ്രേഷണം ചെയ്യുന്നവർക്കാണ്.

ജനാധിപത്യവിരുദ്ധം
പ്രസാർ ഭാരതിയുടേയും ദൂരദർശന്റേയും അഭിപ്രായം മാണിക് സർക്കാർ മുഖവിലക്കെടുത്തില്ല. ദൂരദർശന്റെയും പ്രസാർഭാരതിയുടെയും നടപടി ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

എതിർപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ
പ്രഭാഷണത്തിന്റെ സംപ്രേഷണം തടഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നും, വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തെയും പ്രസാര്‍ ഭരതിയെയും മോദി സര്‍ക്കാര്‍ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

വിശദീകരണവുമായി പ്രസാർ ഭാരതി
സംഭവത്തിൽ വിശദീകരണവുമായി പ്രസാർ ഭാരതി രംഗത്തെത്തിയിട്ടുണ്ട്. ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ വാദം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications