കാജല്‍ അഗര്‍വാളിന്റെ വിവാദ ടോപ്പ്ലെസ് ചിത്രം; മോര്‍ഫ് ചെയ്തത്? വിശദീകരണവുമായി മാസിക
മുംബൈ: പ്രമുഖ പുരുഷമാസികയായ ഫോര്‍ ഹിം ഇന്ത്യയുടെ മുഖ ചിത്രമായി കാജല്‍ അഗര്‍വാളിന്റെ ടോപ്പ്ലെസ് ചിത്രം പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സംഭവം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2011ല്‍ ആണ് കാജല്‍ അഗര്‍വാളിന്റെ ചിത്രം മാസികയില്‍ പ്രസിദ്ധീകരിച്ചത്.
അത്തരം ഒരു ഫോട്ടോഷൂട്ടുമായി താന്‍ സഹകരിച്ചിട്ടില്ലെന്നും ഈ ചിത്രം വ്യാജമാണെന്നും കാജല്‍ അഗര്‍വാള്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാസികയുടെ പുതിയ മാനേജ്മെന്റ്.

വിവാദമായ കാജല്‍ അഗര്‍വാളിന്റെ ചിത്രം മോര്‍ഫ് ചെയ്യപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന് മാനേജ്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ താരത്തോട് ക്ഷമ ചോദിക്കുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു. ഫോര്‍ ഹിം മാസികയുടെ പുതിയ ഉടമസ്ഥരായ ടി സി ജി മീഡിയയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നേരെത്തെ, ചിത്രം മോര്‍ഫ് ചെയ്തതെല്ലെന്ന് മാസികയുടെ മാനേജ്മെന്റ് അറിയിച്ചിരുന്നു. ഈ ഫോട്ടോഷൂട്ടുമായി സഹകരിച്ചതിന് രേഖകളുണ്ടെന്നും മാസികയുടെ മാനേജ്മെന്റ് വിശദീകരിച്ചിരുന്നു. അന്ന് ദിവസങ്ങള്‍ക്ക് ശേഷം ഈ വിവാദം കെട്ടടങ്ങിയിരുന്നു. അന്ന് മാക്സ്പോഷര്‍ മീഡിയയാണ് ഫോര്‍ ഹിം മീഡിയയുടെ മാനേജ്മെന്റ്.

2015ല്‍ ഫോര്‍ ഹിം മാസികയുടെ ഉടമസ്ഥാവകാശം ടി സി ജി മീഡിയ ഏറ്റെടുത്തിരുന്നു. ഈ അടുത്ത കാലത്താണ് ചിത്രവുമായി ബന്ധപ്പെട്ട വിവാദം കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. അന്നത്തെ മാനേജ്മെന്റും അറിവോട് കാജലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാകാന്‍ സാധ്യതയെന്നാണ് ടി സി ജി മീഡിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്.

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വരികയാണെങ്കില്‍ അതുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഇത്തരം മോശം പ്രവണതകള്‍ ഫോര്‍ ഹിം മാസിക ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മാസിക അസന്ദിഗ്ദമായി പറഞ്ഞു. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന മോര്‍ഫിങ് പോലെയുള്ള രീതികളോട് യാതൊരു സഹിഷ്ണുത മനോഭാവവും പുലര്‍ത്തില്ലെന്നും ടിസിജി മീഡിയ വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications