കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുകൊടുക്കാന്‍ തയ്യാറല്ല, പൊരുതാന്‍ തന്നെ തീരുമാനം; അനുനയത്തിന്റെ ഭാഷ വിട്ട് വെല്ലുവിളിയുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന് ശിവസേന. വിമതരുടെ നീക്കത്തിനും ഭീഷണിയ്ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. എന്‍ സി പി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഈ തോല്‍വി സമ്മതിക്കാന്‍ പോകുന്നില്ല... ഈ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ കാലാവധിയിലും നിലനില്‍ക്കും. ഇത്തരം യുദ്ധങ്ങള്‍ ഒന്നുകില്‍ നിയമത്തിലൂടെയോ അല്ലെങ്കില്‍ തെരുവിലോ നേരിടും. ആവശ്യമെങ്കില്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങും, സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?

1

ഉദ്ധവ് താക്കറെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നും വിമത എം എല്‍ എമാര്‍ക്ക് മടങ്ങിയെത്താന്‍ അവസരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇനി അനുനയത്തിന്റെ ഭാഷയല്ല എന്നും വിമതരെ മുംബൈയില്‍ എത്താന്‍ വെല്ലുവിളിക്കുന്നു എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

2

നിമയസഭയില്‍ കരുത്ത് തെളിയിക്കും. ഇനി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതിനിടെ വിമത എം എല്‍ എമാരെ അയോഗ്യരാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തി. 13 എം എല്‍ എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ശിവസേന കത്ത് നല്‍കിയിരിക്കുകയാണ്.

3

ഏക്‌നാഥ് ഷിന്‍ഡെ അടക്കം പ്രകാശ് സുര്‍വെ, തനാജി സാവന്ത്, മഹേഷ് ഷിന്‍ഡേ, അബ്ദുള്‍ സത്താര്‍, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിര്‍സാത്, യാമിനി ജാദവ്, അനില്‍ ബാബര്‍, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ന്‍ എന്നിവരെ അയോഗ്യരാക്കണം എന്നാണ് ശിവസേനയുടെ ആവശ്യം.

4

അതിനിടെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു എന്ന് ചൂണ്ടിക്കാട്ടി ഏക്‌നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. തങ്ങളുടെ പക്ഷത്തുള്ള ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. 37 ശിവസേന എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും അയച്ചിട്ടുള്ളത്.

5

എന്നാല്‍ ഇന്ന് അമ്പതോളം എം എല്‍ എമാര്‍ ഷിന്‍ഡെ ക്യാംപിന് പിന്തുണ അറിയിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിമത എം എല്‍ എമാര്‍ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിലാണ്. ശിവസേന എം എല്‍ എമാരുടെ വിമത സംഘം ഗുവാഹത്തിയിലെ ഹോട്ടലിലാണ് ക്യാമ്പ് ചെയ്യുന്നത്.

6

അതിനിടെ തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ശിവസേന സഖ്യത്തില്‍ നില്‍ക്കില്ലെങ്കില്‍ പിന്നെ മഹാ വികാസ് അഘാഡിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

7

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയത് സഖ്യത്തിന്റെ കൂട്ടായ തീരുമാനം ആണ് എന്നും അദ്ദേഹത്തെ മാറ്റണമെങ്കില്‍ സഖ്യം തീരുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലെത്തി എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

8

പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്റെ പക്ഷത്തേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്ന 400 മുന്‍ കോര്‍പ്പറേറ്റര്‍മാരുടെയും ഏതാനും എം പിമാരുടെയും പട്ടിക ഷിന്‍ഡെ തയ്യാറാക്കിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ നീക്കം. നിലവില്‍ കൊവിഡ് ബാധിതനായ ഉദ്ധവ് താക്കറെ ഓണ്‍ലൈന്‍ വഴിയാണ് കൂടിക്കാഴ്ച നടത്തുന്നത്.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
Maharashta Politics: will fight last breath not ready to give up power in Maharashtra says Shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X