Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിൽ കീറാമുട്ടിയായി മുഖ്യമന്ത്രി പദം; അസുഖബാധിതനായി ഷിൻഡെ, തീരുമാനം നിർണായകം?

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കഴിയാത്ത സവിശേഷമായ ഒരു പ്രതിസന്ധിയിലൂടെയാണ് മഹാരാഷ്ട്രയിലെ മഹായുതി സഖ്യം കടന്നുപോവുന്നത്. അതിനിടെ ഇടഞ്ഞു നിൽക്കുന്ന ഏക്‌നാഥ് ഷിൻഡെയുടെ ആരോഗ്യനില മോശമാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി തന്റെ ജന്മനാടായ സത്താറയിൽ വിശ്രമത്തിലാണ് ഏക്‌നാഥ് ഷിൻഡെ എന്നാണ് വിവരം.

ഇതോടെ മഹാരാഷ്ട്രയിൽ ആരാവും മുഖ്യമന്ത്രി പദത്തിൽ എന്നതിനെ ചൊല്ലിയുള്ള സസ്പെൻസ് ഒരാഴ്‌ചയ്ക്ക് ഇപ്പുറവും തുടരുകയാണ്. നിലവിൽ മൂന്നോ നാലോ ഡോക്‌ടർമാരുടെ സംഘമാണ് ഏകനാഥ് ഷിൻഡെയെ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിൽ ചികിത്സിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിലും മറ്റ് വകുപ്പുകളിലും അന്തിമ തീരുമാനം നീളുന്നതിനിടെയാണ് ഷിൻഡെയുടെ രോഗബാധ വാർത്ത വരുന്നത്.

shindeandmahayutialliance

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി വലിയ ജയം നേടിയതിന് പിന്നാലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഏക്‌നാഥ് ഷിൻഡെ. സംസ്ഥാനത്ത് നിലവിലെ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം ഭരണം തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇത്തവണ ബിജെപി മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഭരിക്കണം എന്ന നയമാണ് ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ ഉണ്ടായിരികുന്നത്.

ഈ സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രി ആവുമെന്ന് കരുതിയെങ്കിലും വിട്ടുകൊടുക്കാൻ ഏക്‌നാഥ് ഷിൻഡെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പദം കൊക്കിൽ ഒതുങ്ങുന്നതല്ലെന്ന് കൃത്യമായ ധാരണയുള്ള അജിത് പവാറിന്റെ എൻസിപി ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. ഇതോടെ ഒറ്റയ്ക്കായ ഷിൻഡെ ബിഹാർ മോഡൽ എന്ന ആശയമാണ് ആദ്യഘട്ടത്തിൽ മുന്നോട്ട് വച്ചിരുന്നത്.

ബീഹാറിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നൽകിയിരുന്നു. എന്നാൽ ബിജെപി നേതൃത്വം മഹാരാഷ്ട്രയിൽ ഇത് അംഗീകരിക്കാൻ തയ്യാറല്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയിൽ ഉപമുഖ്യമന്ത്രി പദമാണ് ഷിൻഡെയ്ക്ക് ബിജെപി വാഗ്‌ദാനം ചെയ്‌തത്‌.

പക്ഷേ അതിൽ തൃപ്‌തനല്ലാത്ത ഷിൻഡെ ഇപ്പോൾ അസുഖ ബാധിതനും കൂടിയായതോടെ ഊഹാപോഹങ്ങൾ ശക്തമാണ്. മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ സർക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുത്തുകൊണ്ട്, മന്ത്രിസഭയിൽ പങ്കാളിയാവാതെ നിൽക്കുക എന്നതാണ് ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന കണക്കുകൂട്ടുന്നത്. ഇത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത് ഷിൻഡെ വിഭാഗത്തിനും നന്നായറിയാം.

ഡിസംബർ അഞ്ചിന് സംസ്ഥാനത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുമെന്നും സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ പറയുന്നു. അപ്പോഴും ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+