മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; കര്‍ഷക ലോംഗ് മാര്‍ച്ച് താല്‍ക്കാലികമായി അവസാനിപ്പിച്ച് സിപിഎം
നേരത്തെ 2018 ലും സിപിഎം നേതൃത്വത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു മുഖ്യമന്ത്രി

മുംബൈ: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് മുംബൈയിലേക്ക് ആരംഭിച്ച ലോംഗ് മാര്‍ച്ച് നിര്‍ത്തി വെച്ച് കര്‍ഷകരും ആദിവാസികളും. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികളൊന്നും ഉണ്ടായില്ലെങ്കില്‍ ലോംഗ് മാര്‍ച്ച് വീണ്ടും പുനരാരംഭിക്കും എന്ന് കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതിനാല്‍ ലോംഗ് മാര്‍ച്ച് താല്‍ക്കാലികമായ നിര്‍ത്തുകയാണ്. ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ സര്‍ക്കാരില്‍ നിന്ന് കൃത്യമായ നടപടി ഉടന്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും ലോംഗ് മാര്‍ച്ച് പുനരാരംഭിക്കും എന്ന് റാലിക്ക് നേതൃത്വം നല്‍കിയ സി പി എം എം എല്‍ എ വിനോദ് നിക്കോള്‍ വ്യക്തമാക്കി. നാസിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച പദയാത്രയ്ക്ക് സി പി എം നേതാക്കളാണ് നേതൃത്വം നല്‍കുന്നത്.
മുന്‍ എം എല്‍ എയായ ജാവ ഗാവിത്തും വിനോദ് നിക്കോളും ആണ് റാലി നയിച്ചിരുന്നത്. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് 600 രൂപ ധനാശ്വാസം നല്‍കു, കര്‍ഷകര്‍ക്ക് 12 മണിക്കൂര്‍ തടസ്സമില്ലാത്ത വൈദ്യുതി, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നിവയാണ് സമരക്കാരുടെ ആവശ്യം. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ വസിന്ദിലാണ് നിലവില്‍ മാര്‍ച്ച് എത്തിയിരിക്കുന്നത്. ുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കര്‍ഷക പ്രതിനിധികളുമായി നടത്ത ചര്‍ച്ച വിജയമാണ് എന്ന് അറിയിച്ചിരുന്നു.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
ഇത് സംബന്ധിച്ച് സംസ്ഥാന നിയമസഭയിലും ഏക്‌നാഥ് ഷിന്‍ഡെ പ്രസ്താവന നടത്തും. കഴിഞ്ഞ ദിവസം ലോംഗ് മാര്‍ച്ച് താനെ ജില്ലയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെ മന്ത്രിമാരായ ദാദാ ഭൂസെ, അതുല്‍ സേവ് എന്നിവര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല എന്നുമാണ് കര്‍ഷകരുടെ നിലപാട്.
നേരത്തെ 2018 ല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായപ്പോഴും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സി പി എമ്മിന്റെ കാര്‍ഷിക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. അന്ന് ദേശീയ തലത്തില്‍ വരെ ലോംഗ് മാര്‍ച്ച് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അന്ന് ഒടുവില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.












Click it and Unblock the Notifications