വര്‍ളിയില്‍ കാറ്റുമാറി വീശുമോ? ആദിത്യക്ക് വെല്ലുവിളികള്‍ ഏറെ; അവസരം കാത്ത് എംഎന്‍എസ്
മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഹാവികാസ് അഗാഡി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സഖ്യം കരുതുന്നത്. താക്കറെ കുടുംബം മുഖ്യമന്ത്രി കസേര ഒരിക്കല്‍ കൂടി സ്വപ്‌നം കാണുന്നുണ്ട്. ഉദ്ധവ് താക്കറെ ജനപ്രീതിയില്‍ മുന്നിലാണെങ്കിലും മകന്‍ ആദിത്യ താക്കറെ അങ്ങനെയാണെന്ന് പറയാനാവില്ല.
ആദിത്യയുടെ വര്‍ളി മണ്ഡലത്തില്‍ കാറ്റുമാറി വീശുന്നുണ്ട്. ശിവസേനയുടെ കോട്ടയാണ് വര്‍ളി. ആദിത്യയാണെങ്കില്‍ താക്കറെ കുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്ന ആദ്യ വ്യക്തിയാണ്. പക്ഷേ ഇത്തവണ മണ്ഡലത്തില്‍ ആദിത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളുണ്ട്.

വലിയ പ്രത്യേകതകള്‍ വര്‍ളിക്കുണ്ട്. പല സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലമാണിത്. കോലി സമുദായമാണ് വര്‍ളിയില്‍ കൂടുതലായി ഉള്ളത്. ആദിത്യയുടെ പ്രധാന വോട്ടുബാങ്കും ഇവരാണ്. യുവാക്കളെ ആദിത്യ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയാണ് ശിവസേന യുബിടിക്ക് ഉള്ളത്. 1962ലാണ് മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം വര്‍ളിയില്‍ 13 തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ശിവസേന ആറ് വട്ടമാണ് വിജയിച്ചത്. മണ്ഡലത്തിലാകെ വലിയ സ്വാധീനം അതിനാല്‍ പാര്‍ട്ടിക്കുണ്ട്.
2019ല്‍ ആദിത്യയുടെ വിജയം വലിയ മാര്‍ജിനിലായിരുന്നു. എന്‍സിപിയുടെ സുരേഷ് മാനേയെ 67427 വോട്ടിനാണ് ആദിത്യ പരാജയപ്പെടുത്തിയത്. ആകെ വോട്ടിന്റെ 69.14 ശതമാനവും ലഭിച്ചത് ആദിത്യക്കാണ്.
പ്രജ ഫൗണ്ടേഷന്‍ അടുത്തിടെ എംഎല്‍എമാരുടെ പ്രകടനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 29ാം സ്ഥാനത്ത് മാത്രമാണ് ആദിത്യയുള്ളത്. സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രകടനത്തില്‍ ഉദ്ധവിന്റെ മകനുള്ളത്. ക്ലീന്‍ ഇമേജാണ് ആദിത്യക്കുള്ളതെങ്കിലും നിയമസഭാ പ്രകടനത്തിലും, ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുമെല്ലാം ആദിത്യ പിന്നിലാണ്.
വര്‍ളിയില്‍ പരാതികളും ഏറെയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ചാവലുകളുടെ പുനര്‍വികസനം, സ്ലം റിഹാബിലിറ്റേഷന്‍ അതോറിറ്റിയുടെ പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചതുമെല്ലാം ആദിത്യക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നമാണ്. ഉദ്യോഗസ്ഥ തലത്തില്‍ ഇവയുടെ നടപടിക്രമങ്ങള്‍ വൈകിയത് ഇവിടെ താമസിക്കുന്നവരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.
റോഡുകളുടെ അറ്റകുറ്റപണികള്‍, ഡ്രെയിനേജ് പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ എന്നിവയെല്ലാം വര്‍ളിയിലെ മറ്റ് പ്രശ്‌നങ്ങളാണ്. ആദിത്യ എംഎല്‍എ ഫണ്ടുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ബിഎംസിയില്‍ നിന്നുള്ള വീഴ്ച്ചകളാണ് വെല്ലുവിളി. ബിഎംസി ഭരിക്കുന്നത് ശിവസേന ഉദ്ധവ് വിഭാഗമാണ്.
മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ സന്ദീപ് ദേശ്പാണ്ഡെ ആദിത്യക്കെതിരെ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. വര്‍ളിക്കായി സമഗ്രമായ പ്ലാനുകളും സന്ദീപ് മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം നിരവധി പേര്‍ ആദിത്യയെ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹം ജനങ്ങളുടെ നിത്യ ജീവിതം മെച്ചപ്പെടുത്തി എന്ന് വലിയൊരു വിഭാഗം പറയുന്നുണ്ട്. പക്ഷേ 2019ലേത് പോലെ വലിയൊരു വിജയം ഇത്തവണ ആദിത്യക്ക് സാധ്യമാകുമോ എന്ന് ഉറപ്പില്ല.
അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രിയാവാന്‍ ഏറ്റവും ജനപ്രിയനായ നേതാവ് ഉദ്ധവ് താക്കറെ ആണെന്ന് ആദിത്യ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുന്ന പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി സ്ഥാനമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മഹാരാഷ്ട്ര ചരിത്രത്തിലെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഉദ്ധവെന്ന് ആദിത്യ മറുപടി നല്‍കി. കൊവിഡ് കാലത്ത് ജനങ്ങള്‍ക്കൊപ്പമാണ് ഉദ്ധവ് നിന്നത്. അത് കര്‍ഷകരും സാധാരണ ജനങ്ങള്‍ പറയുന്ന കാര്യമാണ്. ബിജെപിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കും. സീറ്റ് വിഭജന ചര്‍ച്ചകളൊക്കെ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ആദിത്യ പറഞ്ഞു.












Click it and Unblock the Notifications