Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍, ബസ്, തിയേറ്റര്‍..പൊതു സ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. കോവിഡ് കോസുകൾ ഉയർന്നതോടെ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജനങ്ങൾക്ക് മഹാരാഷ്ട്രാ സർക്കാർ നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ ആശങ്ക രേഖപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.പ്രദീപ് വ്യാസ് എല്ലാ ജില്ലാ അധികാരികൾക്കും കഴിഞ്ഞ ദിവസം കത്തയച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ കത്തിൽ പറയുന്നുണ്ട്. ''ട്രെയിനുകൾ, ബസുകൾ, സിനിമാശാലകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാണെ് ഉത്തരവിൽ പറയുന്നു.

covid

കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്ക് പ്രകാരം രാജ്യത്ത് 4,041 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 11 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന കണക്കാണ് ഇത്. ഴിഞ്ഞ വേനൽക്കാലത്തുണ്ടായ തരംഗത്തിൽ ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 400,000 വരെ കടന്നിരുന്നു. ഇതുവരെ രാജ്യത്ത് 43.17 ദശലക്ഷം കോവിഡ് കേസുകളും 54,651 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്. ഈ ആഴ്ച പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം ആണ്. തലസ്ഥാനമായ മുംബൈയിൽ മാത്രം കേസുകളിൽ മുൻ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 231 ശതമാനം വർധനവാണ് ഉണ്ടായത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്ര, കേരളം, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്ത് അയച്ചിട്ടുണ്ട്.

മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശനമായ നിരീക്ഷണം തുടരണമെന്നും മുൻകൂർ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം കേരളത്തിലെ 11 ജില്ലകൾ, ചെന്നൈയിലെ രണ്ട് ജില്ലകൾ, മഹാരാഷ്ട്രയിലെ ആറ് ജില്ലകൾ, കർണാടകയിലെ ബംഗളൂരു അർബൻ, തെലങ്കാന എന്നിവിടങ്ങളിൽ വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+