ഗുജറാത്തും, രാജസ്ഥാനും വെന്തുരുകുന്നു, അടുത്തത് മഹാരാഷ്ട്ര, താപനില 40 ഡിഗ്രി കടന്നേക്കും
ചുട്ടുപ്പൊള്ളുന്ന വേനലിലേക്ക് മഹാരാഷ്ട്ര എത്തി നില്‍ക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളും ചുട്ടുപ്പൊള്ളുകയാണ്.

മുംബൈ: അതിതീവ്രമായ ഉഷ്ണതരംഗം ഉത്തരേന്ത്യയില്‍ ആഞ്ഞടിക്കുന്നു. മഹാരാഷ്ട്രയിലേക്കും ഇത് കടക്കാന്‍ ഒരുങ്ങുകയാണ്. നാല്‍പ്പത് ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ മേഖല സാധാരണ താപനിലയ്ക്കും മുകളിലാണ് രേഖപ്പെടുത്തുന്നത്.
ഈ വര്‍ഷം പതിവില്ലാത്ത വിധം താപനില ഉയര്‍ന്നിരിക്കുകയാണ്. ചുട്ടുപ്പൊള്ളുന്ന വേനലിലേക്ക് മഹാരാഷ്ട്ര എത്തി നില്‍ക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളും ചുട്ടുപ്പൊള്ളുകയാണ്. ഇവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ആഞ്ഞുവീശുന്നുണ്ട്. അത് മാത്രമല്ല, പല തീരദേശ മേഖലകളും പതിവില്ലാത്ത വിധത്തിലാണ് ചൂട് അനുഭവിക്കുന്നത്.
മുംബൈയില്‍ നിത്യേന താപനില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിലും ഇത് തന്നെയാണ് സാഹചര്യം. പലരും ഇതൊരു മുന്നറിയിപ്പായിട്ടാണ് കാണുന്നത്. ഫെബ്രുവരി ഒരിക്കലും ഇത്ര രൂക്ഷമായ താപനിലയിലേക്ക് പോയിട്ടില്ല.

ഉഷ്ണതരംഗങ്ങള്‍ ഫെബ്രുവരിയില്‍ ഉണ്ടായിട്ടുമില്ല. എന്നാല്‍ ഫെബ്രുവരി അവസാനം കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, റായ്ഗഡിലും, രത്‌നഗിഡി ജില്ലകളിലുമെല്ലാം ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
മാര്‍ച്ചില്‍ അത് ഏറ്റവും മോശമായ നിലയിലേക്ക് മാറിയിരിക്കുകയാണ്. വാര്‍ധ, ഗോണ്ടിയ, ഗഡ്ചിരോളി, നാഗ്പൂര്‍, ചന്ദ്രാപൂര്‍ ജില്ലകളില്‍ താപനില ഇതിനോടകം 35 ഡിഗ്രിക്ക് മുകളില്‍ എത്തിയിരിക്കുകയാണ്.
അത്യുഷ്ണമാണ് മുംബൈയില്‍ നേരിടുന്നത്. മാര്‍ച്ച് മാസത്തിലെ ആദ്യ പത്ത് നാള്‍ ഉഷ്ണതരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പും മുംബൈയില്‍ ഉണ്ടായി. മാര്‍ച്ച് പന്ത്രണ്ടിന് 39.4 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
മുംബൈയില്‍ സാന്റാ ക്രൂസില്‍ 39.4 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞന്‍ കെഎസ് ഹൊസാലിക്കര്‍ പറഞ്ഞു. സാധാരണ നിലയില്‍ നിന്ന് ആറ് ഡിഗ്രി അധികമാണിത്.
മാര്‍ച്ച് പന്ത്രണ്ടിന് രേഖപ്പെടുത്തിയ ഏറ്റവും തീവ്രമേറിയ താപനിലയാണിത്. സംസ്ഥാനത്ത് ഒരു പരിസ്ഥിതി മന്ത്രി പോലുമില്ലെന്ന് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടികളൊന്നും ഇല്ലെന്നും, അതെല്ലാം സര്‍ക്കാര്‍ നിര്‍ത്തിയെന്നും ആദിത്യ കുറ്റപ്പെടുത്തി. അതേസമയം ഉഷ്ണതരംഗം മനുഷ്യ ശരീരത്തില്‍ വളരെ ഹാനികരമാണ്.
40 ഡിഗ്രി താപനില എത്തിയാല്‍ അവിടെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം മലനിരകളാല്‍ ചുറ്റപ്പെട്ട മേഖലകളില്‍ ഇത് 30 ഡിഗ്രി സെല്‍ഷ്യസാണ്.
ശക്തമായ കിഴക്കന്‍ കാറ്റ് സമുദ്രത്തിലെ കാറ്റിന്റെ വരവ് വൈകിപ്പിക്കുകയും, അന്തരീക്ഷത്തില്‍ ചൂടേറിയ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇത്രയധികം ഉഷ്ണം അനുഭവപ്പെടാനുള്ള പ്രധാന കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.












Click it and Unblock the Notifications