ഗഡ്ചിരോളിയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 5 മാവോവാദികള്‍ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. കോപ്രി വനമേഖലയില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്.
സി60 കമാന്‍ഡോയുടെ 22 ടീമുകളും, ഗഡ്ചിരോളി പോലീസും, സിആര്‍പിഎഫിന്റെ ക്വാറ്റ് ടീമും ചേര്‍ന്നാണ് മാവോവിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഗഡ്ചിരോളി പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം ഗഡ്ചിരോളി മേഖലയില്‍ മാവോവിരുദ്ധ ഓപ്പറേഷന്‍ ശക്തമായി തുടരുകയാണ്. ഇതുവരെ 60 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാനായി നാഗ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. വനമേഖലയിലേക്ക് പ്രവേശിച്ച ഉടനെ മാവോയിസ്റ്റുകള്‍ക്ക് പോലീസ് ടീമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കീഴടങ്ങാന്‍ പോലീസ് ഇവരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വെടിവെപ്പ് തുടര്‍ന്നതോടെ തിരിച്ചടിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. രണ്ട് വ്യത്യസ്ത ഇടങ്ങളിലായിട്ടാണ് വെടിവെപ്പ് നടന്നത്. ഗഡ്ചിരോളി പോലീസാണ് അഞ്ച് മാവോവാധികളെ വധിച്ചത്. വനമേഖലയില്‍ കൂടുതല്‍ മാവോവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഗഡ്ചിരോളി മേഖലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ഭംമ്രഗാഡ് മേഖലയിലാണ് കോപ്രി വനമുള്ളത്. സിആര്‍പിഎഫ് അടക്കം എത്തിയതോടെ തിരച്ചില്‍ ശക്തമാവുകയായിരുന്നു. ഇതിനിടെയാണ് പോലീസിന് നേരെ വെടിവെപ്പുണ്ടായത്.
നേരത്തെ ഗഡ്ചിരോളിയില്‍ തന്ന നക്‌സല്‍ ദമ്പതിമാര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇവരെ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അസി രാജാറാം കുമാര്‍ എന്ന അനില്‍, ഭാര്യ അഞ്ജു സുല്യ ജാലെ എന്ന സോണിയ എന്നിവരാണ് കീഴടങ്ങിയത്. ഒഡീഷയിലെ മാവോയിസ്റ്റ് പ്രസ് ടീമിന്റെ ഏരിയ കമ്മിറ്റിഅംഗമാണ് അസിന്‍ രാജാറാം കുമാര്‍. ഹരിയാനയിലെ നര്‍വാന സ്വദേശിയാണ്.
ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വ്യാജ പേരിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അതസമയം അഞ്ജു സുല്യജാലെ ഗഡ്ചിരോളി സ്വദേശിയാണ്. പ്രസ് ടീമിന്റെ തന്നെ ഭാഗമായിരുന്നു ഇവര്‍. ഹിമാചല്‍ പ്രദേശില്‍ തന്നെയായിരുന്നു താമസം. ഇവര്‍ ഗഡ്ചിരോളി പോലീസ്, സിആര്‍പിഎഫ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്.












Click it and Unblock the Notifications