കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടരവര്‍ഷം നിങ്ങള്‍ വീട്ടില്‍ക്കയറ്റിയില്ല, മണിക്കൂറുകള്‍ കാത്തുനിന്നിട്ടുണ്ട്;ഉദ്ധവിനോട് എംഎല്‍എ

Google Oneindia Malayalam News

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എംഎൽഎമാരുടെ നീക്കത്തെക്കുറിച്ച് വളരെ വൈകാരികമായാണ് സംസാരിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ എൻസിപിയോ കോൺ​ഗ്രസോ ആവശ്യപ്പെടുന്നത് പോലെയല്ല തന്റെ പാർട്ടിയിലെ നേതാക്കൾ ആവശ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.ഇപ്പോൾ ഉദ്ധവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു വിമത എംഎൽഎ ഉദ്ധവിന് അയച്ച കത്തിലാണ് വൈകാരികമായിട്ടുള്ള മറുപടി എംഎൽഎ നൽകിയിരിക്കുന്നത്. -സഞ്ജയ് ശിര്‍ശത്ത് എന്ന വിമത എംഎൽഎയാണ് കത്തെഴുതിയത്.

ഇന്നലെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ കുറെ ആളുകളെ കണ്ടതില്‍ സന്തോഷമുണ്ട്. രണ്ടര വര്‍ഷമായി മുഖ്യമന്ത്രിയുടെ വസതിയില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ആ ഗേറ്റിന് മുമ്പിൽ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടുണ്ട്.ഗുവാഹത്തിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലില്‍ കഴിഞ്ഞ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തുള്ള എംഎല്‍എമാരില്‍ ഒരാളാണ് സഞ്ജയ്. ഷിന്‍ഡേ ജിയുടെ വാതില്‍ എപ്പോഴും തങ്ങളുടെ മുന്നില്‍ തുറന്ന് കിടക്കുക ആയിരുന്നെന്നും കത്തിൽ പറയുന്നു.

maharshtra

വിട്ടുകൊടുക്കാന്‍ തയ്യാറല്ല, പൊരുതാന്‍ തന്നെ തീരുമാനം; അനുനയത്തിന്റെ ഭാഷ വിട്ട് വെല്ലുവിളിയുമായി ശിവസേനവിട്ടുകൊടുക്കാന്‍ തയ്യാറല്ല, പൊരുതാന്‍ തന്നെ തീരുമാനം; അനുനയത്തിന്റെ ഭാഷ വിട്ട് വെല്ലുവിളിയുമായി ശിവസേന

1

ആദിത്യ താക്കറെക്ക് അയോധ്യയില്‍ പോകുന്നതിനു തടസം ഇല്ലായിരുന്നെന്നും. തങ്ങള്‍ അയോധ്യ യാത്രയ്ക്ക് മുംബൈ വിമാനത്താവളത്തില്‍ ചെക്കിന്‍ ചെയ്ത് കഴിഞ്ഞപ്പോൾ ആണ് ഉദ്ധവ് തിരിച്ചുവിളിച്ചതെന്നും കത്തിൽ പറയുന്നു. രാംലല്ല സന്ദര്‍ശനം എന്തിനാണ് തടഞ്ഞതെന്നും ഉദ്ധവിനോട് അദ്ദേഹം ചോദിക്കുന്നുണ്ട്. ശിവ സേന എംഎല്‍എമാരെ മുഖ്യമന്ത്രിയുടെ വീട്ടില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് തടയുമ്പോഴും സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും (എന്‍സിപി) കോണ്‍ഗ്രസിന്റെയും നേതാക്കള്‍ താക്കറെയെ പതിവായി സന്ദര്‍ശിച്ചിരുന്നു എന്നും കത്തിൽ പറയുന്നു.

ഒരുപൊടിക്ക് ചിരി കൂടി ആയാലുണ്ടല്ലോ....വ്യത്യസ്ത ലുക്കില്‍ അര്‍ച്ചന ശുശീലന്‍

2


ഫേസ്ബുക്ക് ലൈവിൽ ഉദ്ധവ് താക്കറെ പറഞ്ഞത്: നിങ്ങള്‍ (എംഎല്‍എമാര്‍) പറഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്, ഇത് സംഖ്യകളെക്കുറിച്ചല്ല, മറിച്ച് എത്രപേര്‍ എനിക്കെതിരെ ഉണ്ട്, ഒരാളോ ഒരു എംഎല്‍എ എനിക്ക് എതിരാണെങ്കില്‍ ഞാന്‍ പോകും. ഇത് എനിക്ക് വളരെ ലജ്ജാകരമാണ്, അദ്ദേഹം പറഞ്ഞു. ' ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കാരണം കോണ്‍ഗ്രസും എന്‍സിപിയും മുഖ്യമന്ത്രിയാകരുതെന്ന് പറഞ്ഞാല്‍ അത് വ്യത്യസ്തമാണ്, എന്നാല്‍ ഇന്ന്., കമല്‍നാഥും ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞു. എന്നാല്‍ എന്റെ സ്വന്തം ആളുകള്‍ക്ക് (എംഎല്‍എമാര്‍ക്ക്) എന്നെ ആവശ്യമില്ല. എനിക്ക് എന്ത് പറയാന്‍ കഴിയും?,

3

മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതാനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ. ആ നിമിഷം ഞാന്‍ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്തുവന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്ക് പോയത്. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ല എങ്കിലും അത് എന്നോട് തന്നെ പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയ്യാറാണ്. പകരം ശിവസേനയില്‍നിന്ന് ആര്‍ക്കു വേണം എങ്കിലും മുഖ്യമന്ത്രിയാകാം അ​ദ്ദേഹം പറഞ്ഞു.

5

അതേസമയം, മഹാരാഷ്ട്രയിലെ കൂടുതല്‍ എംഎല്‍എമാര്‍ വിമത പക്ഷം ചേരുമെന്നാണ് റിപ്പോർട്ടുകൽ. 50 ലധികം എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്ന് ശിവസേന വിമതന്‍ ഏകനാഥ് ഷിന്‍ഡെ അവകാശപ്പെട്ടു. ഇതില്‍ 40ഓളം പേര്‍ ശിവസേന അംഗങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ ആണ് ഇവര്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെയുടെ ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ട് പോകും. അതിഷ്ടപ്പെടുന്നവരാണ് ഓരോ ദിവസവും ഞങ്ങള്‍ക്കൊപ്പം ചേരുന്നത്. ശിവസേന വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉദ്ധവ് താക്കറെ അയോഗ്യതാ നടപടികള്‍ തുടങ്ങിയത് നിയമവിരുദ്ധമാണെന്നും .കൂടുതല്‍ അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. 55 അംഗങ്ങളുള്ള ശിവസേനയില്‍ 37 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുുമെങ്കിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
maharashtra politics: mla sanjay shirsat's emotional note to uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X