മഹാരാഷ്ട്ര; വിശ്വാസ വോട്ടിൽ പ്രതീക്ഷ അർപ്പിച്ച് കോൺഗ്രസ്, എംഎൽഎമാരെ നിരീക്ഷിക്കാൻ നിർദേശം!
ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്. വിശ്വാസവോട്ട് 30 വരെ നീണ്ടുപോയേക്കാമെന്ന നിഗമനത്തിൽ, അതുവരെ എംഎൽഎമാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് സ്വീകരിക്കും. വിശ്വാസവോട്ടിനു മുൻപ് സ്വന്തം എംഎൽഎമാർ ചാടിപ്പോകാതെ നോക്കണമെന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കൾക്ക് കർശന നിർദേശം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ശിവസേന, എൻസിപി എംഎൽഎമാരും ഉറച്ചുനിന്നാൽ, വിശ്വാസവോട്ടിനുള്ള അംഗബലം നേടാൻ ബിജെപിക്കു സാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ കണക്കു കൂട്ടൽ. അഭിമാനപ്രശ്നമായ മഹാരാഷ്ട്രയിൽ അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നും കോൺഗ്രസ് കരുതുന്നുണ്ട്. അതിന്റെ കവചച് വെക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം.

ജാഗ്രത വേണമെന്ന് സോണിയ ഗാന്ധി
സംഘടന ചുമതയുള്ള കെസി വേണുഗോപാലുമായി കഴിഞ്ഞ ദിവസം രാത്രി സോണിയ ഗാന്ധി ചർച്ചകൾ നടത്തിയെന്നാണ് സുചനകൾ. അധികാരത്തിന്റെ സ്വാധീനമുപയോഗിക്കാൻ ബിജെപി ശ്രമിക്കുമെന്നും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടിയ സോണിയ തുടർ നടപടികൾ സംബന്ധിച്ച് ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരുമായി നിരന്തരം ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പാർലമെന്റിൽ പ്രതിഷേധം
മഹാരാഷ്ട്രയിൽ അധാർമിക മാർഗത്തിലൂടെയാണു ബിജെപി സർക്കാരുണ്ടാക്കിയതെന്നാരോപിച്ച് പാർലമെന്റിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം അറിയിക്കും. എൻസിപി, ശിവസേന എന്നിവയ്ക്കൊപ്പം ഇരുസഭകളിലും പ്രതിഷേധം സംഘടിപ്പിക്കും. യുപിഎക്കു പുറത്തുള്ള മറ്റു കക്ഷികളുടെ പിന്തുണയും കോൺഗ്രസ് തേടും. അതേസമയം കഴിഞ്ഞ ദിവസം മൂന്ന് എന്‍സിപി എംഎല്‍എമാരെ ബിജെപി ദില്ലിയിലേയ്ക്ക് കൊണ്ടുപോയെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കിയിരുന്നു.

മാലികിന്റെ അവകാശ വാദം
അജിത്ത് പവാറിന്റെ സത്യപ്രതിജ്ഞക്കു ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് എംഎല്‍എമാരെ കൊണ്ടുപോയതെന്ന് മാലിക് അവകാശപ്പെട്ടു. ദൗലത് ദരോദ, നിതിന്‍ പവാര്‍, നര്‍ഹാരി സിര്‍വാള്‍ എന്നിവരെയാണ് ബിജെപി ദില്ലിയിലേയ്ക്ക് കൊണ്ടുപോയത്. തങ്ങള്‍ എന്‍സിപിക്കൊപ്പമാണെന്ന് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിറകെയാണ് ഇവര്‍ ബിജെപിക്കൊപ്പമാണെന്ന് മാലിക്ക് അവകാശപ്പെട്ടത്. മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എന്‍സിപി എംഎല്‍എമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ബിജെപിക്കൊപ്പം പോയവർ തിരിച്ചെത്തി
അതേസമയം ബിജെപി ദില്ലിയിലേക്ക് കൊണ്ടുപോയ നാല് എംഎല്‍എമാരും തിരിച്ചെത്തിയതായി എന്‍സിപി നേതാക്കള്‍ അറിയിച്ചു. 54 എംഎല്‍എമാരില്‍ 53 പേരും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് എൻസിപി നേതൃത്വത്തിന്റെ അവകാശവാദം. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതിയുടെ തീരുമാനം വരാനിരിക്കെ തിങ്കളാഴ്ച രാവിലെയാണ് ദില്ലിയില്‍ നിന്ന് രണ്ട് എംഎല്‍എമാരെ മുംബൈയിലെത്തിയത്.

ബിജെപി ക്യാമ്പിൽ അജിക് പവാർ മാത്രം
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി ക്യാമ്പിലുള്ളത്. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള സജീവ നീക്കങ്ങളും അണിയറയിൽ നടന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ. മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ തിങ്കളാഴ്ച രാവിലെ തന്നെ അതിജ് പവറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി വരികയാണ്. കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഉപമുഖ്യമന്ത്രിപദത്തില്‍ നിന്ന് അതിജ് വാറിനെ രാജിവെപ്പിക്കാനുള്ള നീക്കങ്ങളും നടന്ന് വരുന്നുണ്ട്.












Click it and Unblock the Notifications