60 ലക്ഷം രൂപ ബാങ്ക് ലോണ്‍ തിരിച്ചടക്കാനായില്ല; സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു
മുംബൈ: ബിസിനസ് തുടങ്ങാനായി ബാങ്കില്‍ നിന്നും 60 ലക്ഷം രൂപ ലോണെടുത്ത സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കരദിലാണ് സംഭവം. ഇരുവരും ലോണ്‍ തിരിച്ചടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ലോണ്‍ പിടിച്ചെടുക്കുന്ന ഏജന്റുമാര്‍ നിരന്തരം ശല്യം ചെയ്തതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അഗ്രോ പ്രോസസിങ് ബിസിനസ് തുടങ്ങാന്‍ വിജയ്, ജഗന്നാഥ് ചവാന്‍ എന്നിവരാണ് ബാങ്കില്‍ നിന്നും ലോണെടുത്തത്. എന്നാല്‍, ബിസിനസ് വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകാനാകാത്തതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി. ഇതിന് പിന്നാലെ ഏജന്റുമാര്‍ പണത്തിനായി ബുദ്ധിമുട്ടിച്ചതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

വിജയ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതറിഞ്ഞ സോഹദരന്‍ ജഗന്നാഥ് തീവണ്ടിക്കുമുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. ഇരുവരും ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ കഴിഞ്ഞശേഷമാണ് ബിസിനസിലോക്ക് തിരിഞ്ഞത്. ബാങ്ക് അധികൃതരുടെ ശല്യം ചെയ്യലാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നുകാട്ടി ബന്ധുക്കള്‍ നാട്ടുകാരും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications