ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് സെഡ് പ്ലസ് പ്ലസ് സുരക്ഷ

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ തീരത്ത് സ്ഥാപിക്കാന്‍ പോകുന്ന ഛത്രപതി ശിവജി മഹാരാജ് മെമോറിയല്‍ പ്രതിമയ്ക്ക് സെഡ് പ്ലസ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. അതോടൊപ്പം പ്രതിമ റഡാറുകളില്‍ നിന്നും മറച്ച് വെക്കാന്‍ പാകത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നല്‍കുമെന്നാണ് സൂചന.
ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും വലിയസുരക്ഷയാണ് സെഡ് പ്ലസ്. വിവിഐപികള്‍ക്കാണ് ഈ വിഭാഗത്തിലെ സുരക്ഷ നല്കാറുള്ളത്.

തീവ്രവാദ ഭീഷണി മറികടക്കാനാണ് ഇത്രയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഇവയ്ക്ക് പുറമെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.1,900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

chattar.jpg -Properties

കടലില്‍ 16 ഹെക്ടര്‍ പാറക്കെട്ടിലായിരിക്കും 190 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുക. വേലിയേറ്റ സമയത്തും കടല്‍ നിരപ്പില്‍ നിന്ന് നാലുമീറ്റര്‍ ഉയരത്തിലാണ് ഈ പാറക്കെട്ട്. രാജ് ഭവനില്‍നിന്ന് 1.2 കിലോമീറ്റര്‍ അകലെയും ഗിര്‍ഗാവില്‍നിന്ന് 3.6 കിലോമീറ്റര്‍ അകലെയും നരിമാന്‍ പോയന്റില്‍ നിന്ന് 2.6 കിലോമീറ്റര്‍ അകലെയുമായിട്ടാണ് ഈ സ്ഥലം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിമ സന്ദര്‍ശിക്കാന് ദിനം പ്രതി ആയിരത്തോളം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ അനുമാനം. സഞ്ചാരികള്‍ക്കുള്ള ടിക്കറ്റ്‌നിരക്കിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ സ്മാരകം ഇവിടുത്തെ മത്സ്യ സമ്പത്തിനേയും പക്ഷികളേയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ണിത്തോളജിയും നാഷണല്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.നാഷണല്‍ സെക്യൂരിറ്റി ഗാഡും തീരദേശസേനയും മുംബൈ പോലീസും സംയുക്തമായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+