കരീനയ്ക്ക് പിന്നാലെ ബോളിവുഡിലെ ഒന്നാകെ കൊവിഡ്, മഹീപ് കപൂറിനും സീമ ഖാനും പോസിറ്റീവ്
മുംബൈ: കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കും കൊവിഡ്. മഹീപ് കപൂറിനും സീമ ഖാനുമാണ് പോസിറ്റീവായിരിക്കുന്നത്. ബോളിവുഡ് നടന് സഞ്ജയ് കപൂറിന്റെ ഭാര്യയാണ് മഹീപ് കപൂര്‍. സൊഹൈല്‍ ഖാന്റെ ഭാര്യയാണ് സീമ ഖാന്. ഇവര്‍ കരീനയുടെയും അമൃത അറോറയുടെയും അടുത്ത സുഹൃത്തുക്കളാണ്. മഹീപിന് ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. ചെറിയ പനിയും ജലദോഷവുമുണ്ട്. ഇവര്‍ ക്വാറന്റീനിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്ത്തിയിരുന്നവരോടെല്ലാം ടെസ്റ്റ് നടത്താന്‍ മഹീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കരീനയും അമൃതയും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയത് കൊണ്ടാണ് പോസിറ്റീവായതെന്ന് ബിഎംസി പറഞ്ഞിരുന്നു. അതേസമയം കൊവിഡ് സ്ഥിരീകരിച്ച വിവരം കരീന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പോസിറ്റീവായ ഉടനെ ഐസൊലേഷനില്‍ പ്രവേശിച്ചെന്നും, എല്ലാ പ്രോട്ടോക്കോളും പാലിച്ചെന്നും കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റുകള്‍ നടത്തണമെന്നും കരീന ആവശ്യപ്പെട്ടു. തന്റെ കുടുംബവും സ്റ്റാഫംഗങ്ങളും രണ്ട് ഡോസ് വാക്സിനും എടുത്തതാണ്. അവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളും ഇല്ലെന്നും കരീന കുറിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും കരീന പറഞ്ഞു.
അമൃത അറോറയും പോസിറ്റീവായത് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബവും സ്റ്റാഫും വാക്സിന് എടുത്തതാണെന്നും, എല്ലാവരും പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിഞ്ഞതായും അമൃത പറഞ്ഞു. ബിഎംസി ഉദ്യോഗസ്ഥര്‍ പറയുന്നത് കരീനയ്ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നാണ്. സ്വന്തം ഫ്ളാറ്റില്‍ ഇവരോട് ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ കരീനയുടെ സാമ്പിളുകള്‍ ജെനോം സ്വീക്വന്സിംഗിന് അയക്കാന്‍ തീരുമാനിച്ചിട്ടില്ല. കാരണം വിദേശത്തേക്ക് അവര്‍ അടുത്തൊന്നും യാത്ര ചെയ്തിട്ടില്ല. കരീനയ്ക്ക് ഇനിയും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയാല്‍ അടുത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവരെ മാറ്റും.
കരീനയുടെ ഫ്ളാറ്റ് ബിഎംസി സീല്‍ ചെയ്തിരിക്കുകയാണ്. ഇന്‍ഡക്സ് കേസായിട്ടാണ് കരീനയെ പരിഗണിക്കുന്നത്. കരീനയുമായി ഇരുപത് പേരോളം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇവരുടെ ടെസ്റ്റ് നടത്തിയിട്ടുണ്ട്. പരിശോധനാ ഫലം നാളെയാണ് വരിക. അതേസമയം കരീനയ്ക്ക് രോഗം വന്നത് ഏതെങ്കിലും വ്യക്തിയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അയാളെയും ടെസ്റ്റ് നടത്തുമെന്ന് ബിഎംസി പറഞ്ഞു. ആ വ്യക്തിക്ക് വിദേശത്തേക്ക് യാത്ര നടത്തിയിട്ടുണ്ടെങ്കില്‍ ജെനോം സ്വീക്വന്സിംഗിന് സാമ്പിളുകള്‍ അയക്കും.
അതേസമയം ഒരു ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് കൊവിഡ് വന്നതെന്ന് കരീനയുടെ വക്താവ് അറിയിച്ചു. അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത ഡിന്നര്‍ പാര്ട്ടിയായിയരുന്നു. വളരെ കുറച്ച് പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലൊരാള്‍ക്ക് പനിയുണ്ടായിരുന്നു.ഇയാള്‍ക്ക് ചുമയുമുണ്ടായിരുന്നു. ഇയാള്‍ ഡിന്നറില്‍ പങ്കെടുക്കരുതായിരുന്നു. ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും കരീനയുടെ വക്താവ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications